കൊവിഡ് വ്യാപനം: മാധ്യമങ്ങളുടെ എഡിറ്റര്‍മാരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി

ശ്രീനു എസ്| Last Updated: ഞായര്‍, 26 ജൂലൈ 2020 (09:43 IST)
കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മാധ്യമങ്ങളുടെ എഡിറ്റര്‍മാരുമായി ഓണ്‍ലൈനിലൂടെ മുഖ്യമന്ത്രി ചര്‍ച്ച നടത്തി. കോവിഡ് പ്രശ്‌നത്തില്‍ രണ്ടാം തവണയാണ് മുഖ്യമന്ത്രി എഡിറ്റര്‍മാരുമായി ചര്‍ച്ച നടത്തുന്നത്. ഇന്നത്തെ വിഷമകരമായ സാഹചര്യത്തില്‍ ജാഗ്രതയുടെ സന്ദേശം ജനങ്ങളിലെത്തിക്കൂന്നതിന് മാധ്യമങ്ങള്‍ക്ക് വലിയ പങ്ക് വഹിക്കാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് മഹാമാരിക്കൊപ്പം ദീര്‍ഘകാലം ജീവിക്കേണ്ടി വരുമെന്നത് കണക്കിലെടുത്ത് ജനങ്ങളുടെ ജീവിതം പുതിയ സാഹചര്യമനുസരിച്ച് മുന്നോട്ടു കൊണ്ടു പോകാന്‍ സഹായിക്കുന്നതിന് പ്രത്യേക പദ്ധതി ആവിഷ്‌കരിക്കണമെന്ന നിര്‍ദേശം സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ആവശ്യമില്ലെന്ന അഭിപ്രായമാണ് മാധ്യമ പ്രതിനിധികള്‍ പൊതുവെ പ്രകടിപ്പിച്ചത്. തീവ്ര രോഗ ബാധയുള്ള സ്ഥലങ്ങളില്‍ നിയന്ത്രണം കര്‍ശനമാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :