പതിനൊന്നു വയസുള്ള പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു: യുവാവിനു ഇരട്ട ജീവപര്യന്തം

ബാലികയെ പീഡിപ്പിച്ച യുവാവിനു ഇരട്ട ജീവപര്യന്തം

മഞ്ചേരി, പീഡനം, പൊലീസ്, കോടതി manjeri. rape, police, court
മഞ്ചേരി| Last Modified ബുധന്‍, 6 ജൂലൈ 2016 (16:13 IST)
പതിനൊന്നു വയസുള്ള പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയായ 39 കാരനു കോടതി ഇരട്ട ജീവപര്യന്തം തടവുശിക്ഷയും വിധിച്ചു. കല്‍പ്പകഞ്ചേരി പണിക്കര്‍ കടവില്‍ വാടക ക്വാര്‍ട്ടേഴ്സില്‍ താമാം ചന്ദനക്കാട്ടില്‍ അഷറഫിനാണു ഇരട്ടജീവപര്യന്തം തടവു ശിക്ഷ ലഭിച്ചത്.

കേസിനാസ്പദമായ സംഭവം നടന്നത് 2013 ലാണ്. തടവു ശിക്ഷയ്ക്കൊപ്പം പിഴയായി പതിനായിരം രൂപ കൂടി പ്രതി നല്‍കണം. പിഴ അടച്ചില്ലെങ്കില്‍ ആറുമാസം തടവു കൂടി അനുഭവിക്കണം. അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ.പിസുധീറാണ് ശിക്ഷ വിധിച്ചത്.

ഇത് കൂടാതെ പീഡനത്തിനിരയായ കുട്ടിക്ക് വിക്റ്റിം കോമ്പന്‍സേഷന്‍ ഫണ്ടില്‍ നിന്ന് 3 ലക്ഷം രൂപ നല്‍കാന്‍ കോടതി ലീഗല്‍ സര്‍വീസസ് അതോറിറ്റിക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :