കോണ്‍ഗ്രസ് ചേരി ദുര്‍ബലപ്പെട്ടാല്‍ സമീപനം മാറ്റേണ്ടിവരും: മുന്നറിയിപ്പുമായി പി കെ കുഞ്ഞാലിക്കുട്ടി

മാണി വിഭാഗം യുഡിഎഫ് വിട്ടതിന് പിന്നാലെ കോണ്‍ഗ്രസിന് മുന്നറിയിപ്പുമായി മുസ്ലിം ലീഗും രംഗത്ത്.

malappuram, p k kunchalikutty, congress, km mani, muslim league, bjp, ramesh chennithala മലപ്പുറം, പി കെ കുഞ്ഞാലിക്കുട്ടി, കോണ്‍ഗ്രസ്, കെ എം മാണി, മുസ്ലിം ലീഗ്, ബിജെപി, രമേഷ് ചെന്നിത്തല
മലപ്പുറം| സജിത്ത്| Last Modified ശനി, 13 ഓഗസ്റ്റ് 2016 (15:34 IST)
മാണി വിഭാഗം യുഡിഎഫ് വിട്ടതിന് പിന്നാലെ കോണ്‍ഗ്രസിന് മുന്നറിയിപ്പുമായി മുസ്ലിം ലീഗും രംഗത്ത്. കേരള രാഷ്ട്രീയം ലീഗ് സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും സ്വന്തം നിലനില്‍പ് എല്ലാവരുടെയും പ്രശ്നമാണെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

യുഡിഎഫ് നന്നാകില്ലെന്നു കണ്ടാല്‍ ലീഗിനു ആശങ്കയുണ്ടാകും. ആ ആശങ്ക ഒഴിവാക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്. മതേതര മുന്നണിയെ സംരക്ഷിക്കാന്‍ ഹൈക്കമാന്‍ഡ് ഘടകകക്ഷികളോട് ചര്‍ച്ച നടത്തേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഘടകകക്ഷിളോടു കൂടി ഹൈക്കമാന്‍ഡ് ചര്‍ച്ച നടത്തണം. ആദ്യകാലങ്ങളില്‍ ഉണ്ടായിരുന്ന പല പ്രതിസന്ധി ഘട്ടങ്ങളിലും ഹൈക്കമാന്‍ഡ് ഘടകകക്ഷികളുമായി ചര്‍ച്ച നടത്തിയിരുന്നു. ഒരു വശത്ത് ബിജെപിയും മറുഭാഗത്ത് അതിനെ എതിരിടാനുള്ള തീവ്രവാദവും വളരുമ്പോള്‍ മതേതര മുന്നണികള്‍ നിലനില്‍ക്കേണ്ടത് ആവശ്യമാണെന്നും കുഞ്ഞാലികുട്ടി കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് ചേരി ദുര്‍ബലപ്പെട്ടാല്‍ സമീപനം മാറ്റേണ്ടിവരുമെന്ന മുന്നറിയിപ്പും കുഞ്ഞാലിക്കുട്ടി നല്‍കി. രമേശ് ചെന്നിത്തലയ്ക്ക് ബാര്‍ കോഴക്കേസ് ഗൂഢാലോചനയില്‍ പങ്കുണ്ടോയെന്ന ചോദ്യത്തിനു വ്യക്തമായ മറുപടി നല്‍കാന്‍ അദ്ദേഹം തയാറായില്ല. എന്നാല്‍ ആ കേസ് മാണിക്ക് വലിയ വേദന ഉണ്ടാക്കിയെന്നും കുഞ്ഞാലികുട്ടി മനോരമ ന്യൂസിന്റെ നേരേ ചൊവ്വേയില്‍ പറഞ്ഞു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :