പ്രത്യേക സ്ഥലമോ പ്രദേശമോ മുഖ്യമന്ത്രി പരാമര്‍ശിച്ചിട്ടില്ല; അഭിമുഖം തിരുത്തണമെന്ന് ആവശ്യപ്പെട്ട് 'ദ് ഹിന്ദു'വിന് കത്ത്

മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം.മനോജ് ആണ് ദ് ഹിന്ദു എഡിറ്റര്‍ക്ക് കത്തയച്ചിരിക്കുന്നത്

രേണുക വേണു| Last Modified ചൊവ്വ, 1 ഒക്‌ടോബര്‍ 2024 (15:04 IST)

'ദ് ഹിന്ദു'വില്‍ പ്രസിദ്ധീകരിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിമുഖത്തിലെ ചില ഭാഗങ്ങള്‍ തിരുത്തണമെന്ന് ആവശ്യപ്പെട്ട് പത്രാധിപര്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് കത്തയച്ചു. സെപ്റ്റംബര്‍ 30 തിങ്കളാഴ്ച പുറത്തിറങ്ങിയ 'ദ് ഹിന്ദു' ദിനപത്രത്തിലാണ് മുഖ്യമന്ത്രിയുമായി മാധ്യമപ്രവര്‍ത്തക ശോഭന കെ നായര്‍ നടത്തിയ അഭിമുഖം നല്‍കിയിരിക്കുന്നത്. ഈ അഭിമുഖത്തില്‍ ഒരു ഭാഗത്ത് മലപ്പുറത്തെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍ ഏതെങ്കിലും പ്രത്യേക സ്ഥലത്തെയോ പ്രദേശത്തെയോ കുറിച്ച് മുഖ്യമന്ത്രി സംസാരിച്ചിട്ടില്ലെന്നും ആ ഭാഗം തിരുത്തണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം.മനോജ് ആണ് ദ് ഹിന്ദു എഡിറ്റര്‍ക്ക് കത്തയച്ചിരിക്കുന്നത്.

' അഭിമുഖത്തില്‍ എവിടേയും പ്രത്യേക സ്ഥലമോ, പ്രദേശമോ മുഖ്യമന്ത്രി പരാമര്‍ശിച്ചിട്ടില്ല. സംസ്ഥാന വിരുദ്ധ അല്ലെങ്കില്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്ന വാക്കുകളും ഉപയോഗിച്ചിട്ടില്ല. അഭിമുഖത്തിലെ ഈ ഭാഗങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയും അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുകയും ചെയ്തിരിക്കുന്നു. ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ ഹിന്ദു ദിനപത്രം തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നു,' മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് അയച്ച കത്തില്‍ പറയുന്നു.

തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു എന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അവകാശപ്പെടുന്ന ഭാഗങ്ങള്‍ ഇതാണ്:

' വര്‍ഗീയ ധ്രുവീകരണത്തിനു വേണ്ടി പല പ്രചാരണങ്ങളും നടക്കുന്നുണ്ട്. മുസ്ലിം തീവ്രവാദത്തിനെതിരായി സര്‍ക്കാര്‍ നടപടിയെടുക്കുമ്പോള്‍ അത് മുഴുവന്‍ മുസ്ലിങ്ങള്‍ക്കുമെതിരായി ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നു. ഉദാഹരണത്തിനു കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 150 കിലോ സ്വര്‍ണവും 120 കോടി ഹവാല പണവുമാണ് കേരള പൊലീസ് മലപ്പുറം ജില്ലയില്‍ നിന്ന് മാത്രം പിടികൂടിയത്. ഈ പണം കേരളത്തിലേക്ക് എത്തുന്നത് സംസ്ഥാന വിരുദ്ധ, രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ്. സര്‍ക്കാര്‍ സ്വീകരിക്കുന്ന ഇത്തരം ശക്തമായ നടപടികളെ തുടര്‍ന്നാണ് ഞങ്ങള്‍ മുസ്ലിം വിരുദ്ധരാണെന്ന തരത്തിലുള്ള കുപ്രചരണങ്ങള്‍ നടക്കുന്നത്,'



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ...

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്
ചിത്രത്തിന്റെ രണ്ടാം ഭാഗവും സ്വീകരിക്കപ്പെട്ടു.

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ ...

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്,  റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി
അഞ്ച് മത്സരങ്ങളിലെ 9 ഇന്നിങ്ങ്‌സുകളില്‍ നിന്നായി 56 റണ്‍സ് ശരാശരിയില്‍ 448 റണ്‍സ് ...

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി
സംവിധായകന്‍ ആഷിഖ് അബുവിനെതിരെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ പരാതി. നിര്‍മ്മാതാവ് സന്തോഷ് ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
യുറുഗ്വയില്‍ നടന്ന ആദ്യ ലോകകപ്പിന്റെ നൂറാം വാര്‍ഷികാഘോഷം പ്രമാണിച്ച് 3 മത്സരങ്ങള്‍ സൗത്ത് ...

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട ...

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി
ചെന്നൈ: അമരന്‍ ആണ് സായി പല്ലവിയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. നടിക്കെതിരെ ...

അമേരിക്കയില്‍ വീണ്ടും വിമാനാപകടം; ചെറുവിമാനം തകര്‍ന്നുവീണത് ...

അമേരിക്കയില്‍ വീണ്ടും വിമാനാപകടം; ചെറുവിമാനം തകര്‍ന്നുവീണത് ജനവാസ മേഖലയില്‍
അമേരിക്കയില്‍ വീണ്ടും വിമാനാപകടം. ചെറു വിമാനം തകര്‍ന്നുവീണത് ജനവാസ മേഖലയിലാണ്. ...

Union Budget 2025: കേരളത്തിന് പുല്ലുവില, വയനാടിന് പോലും ...

Union Budget 2025: കേരളത്തിന് പുല്ലുവില, വയനാടിന് പോലും സഹായമില്ല, ആകെ ലഭിച്ചത് പാലക്കാട് ഐഐടിക്ക് പുതിയ പാക്കേജ് മാത്രം
ഇത്തവണത്തെ ബജറ്റ് അവതരണത്തില്‍ പാലക്കാട് ഐഐടിക്ക് പ്രത്യേക പാക്കേജ് അനുവദിച്ചതൊഴിച്ചാല്‍ ...

പ്ലാറ്റ് ഫോം, ഗിഗ് തൊഴിലാളികൾക്ക് സാമൂഹ്യസുരക്ഷാ പദ്ധതി, ...

പ്ലാറ്റ് ഫോം, ഗിഗ് തൊഴിലാളികൾക്ക് സാമൂഹ്യസുരക്ഷാ പദ്ധതി, ആരോഗ്യപരിരക്ഷയും ഉറപ്പാക്കും
കേന്ദ്രബജറ്റില്‍ പ്ലാറ്റ്‌ഫോം തൊഴിലാളികള്‍ക്കും ഗിഗ് തൊഴിലാളികള്‍ക്കുമായി സാമൂഹ്യസുരക്ഷാ ...

Union Budget 2025: മൊബൈല്‍ ഫോണ്‍ ബാറ്ററികളുടെ വിലകുറച്ചു, ...

Union Budget 2025: മൊബൈല്‍ ഫോണ്‍ ബാറ്ററികളുടെ വിലകുറച്ചു, വില കുറഞ്ഞ മറ്റു ഉല്‍പന്നങ്ങള്‍
മൊബൈല്‍ ഫോണ്‍ ബാറ്ററികളുടെ വിലകുറച്ചു. ലിഥിയം ബാറ്ററികളുടെ കസ്റ്റംസ് ഡ്യൂട്ടി ...

Union Budget 2025: സ്ത്രീകള്‍ക്ക് കൂടുതല്‍ പദ്ധതികള്‍ ...

Union Budget 2025: സ്ത്രീകള്‍ക്ക് കൂടുതല്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് ബജറ്റ് സ്ത്രീ സംരംഭങ്ങള്‍ക്ക് രണ്ടുകോടി രൂപ വരെ വായ്പ
സ്ത്രീകള്‍ക്ക് കൂടുതല്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് കേന്ദ്ര ബജറ്റ്. സ്ത്രീ സംരംഭങ്ങള്‍ക്ക് ...