ന്യൂഡൽഹി|
jibin|
Last Modified ചൊവ്വ, 4 ഓഗസ്റ്റ് 2015 (13:06 IST)
കടലുണ്ടിപ്പാലം നിർമ്മാണത്തിന് ടെൻഡർ വിളിക്കാതെ കരാർ നൽകിയതിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് പൊതുമരാമത്ത് വകുപ്പിലെ ചീഫ് എഞ്ചിനീയര്‍മാരെ സസ്പെന്‍ഡ് ചെയ്തതില്‍ തെറ്റില്ലെന്നു മന്ത്രി വികെ ഇബ്രാഹിം കുഞ്ഞ്. സസ്പെന്‍ഷന്‍ ശിക്ഷാ നടപടിയല്ലെന്നും അദ്ദേഹം പറഞ്ഞു.
കടലുണ്ടിപ്പാലം നിർമ്മാണത്തിന് ടെൻഡർ വിളിക്കാതെ കരാർ നൽകിയതിൽ
ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പൊതുമരാമത്ത്, ജലസേചന വകുപ്പ് ചീഫ് എഞ്ചിനീയര്‍മാരെ സസ്‌പെൻഡ് ചെയ്‌തത്. സംഭവത്തിനെതിരെ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞും ജലസേചന മന്ത്രി പിജെ ജോസഫും രംഗത്ത് വരുകയും ചെയ്‌തിരുന്നു.
എട്ടു കോടി രൂപയുടെ പ്രവൃത്തിക്ക് ടെൻഡർ നൽകാതെ കരാർ നൽകിയത് നിയമപ്രകാരമല്ലെന്നും സർക്കാരിന് നഷ്‌ടമുണ്ടാക്കിയെന്നും പ്രാഥമികാന്വേഷണത്തിൽ വിജിലൻസ് ആന്റി കറപ്‌ഷൻ ബ്യൂറോ കണ്ടെത്തുകയും ചെയ്‌തിരുന്നു. ഗുരുതര ക്രമക്കേട് ബോദ്ധ്യപ്പെട്ടതിനാൽ വിജിലൻസ് കേസ് രജിസ്‌റ്റർ ചെയ്‌തു. ഇതിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് ഡയറക്‌ടർ വിൻസൺ എം. പോൾ ശുപാർശ ചെയ്‌തതു പ്രകാരമാണ് ചീഫ് സെക്രട്ടറി നടപടിയെടുത്തത്.
അഴിമതിക്കേസില്‍ പൊതുമരാമത്ത് , ജലവിഭവ വകുപ്പ് ചീഫ് എന്‍ജിനീയര്‍മാരെ സസ്പെന്‍ഡ് ചെയ്ത വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇടപെട്ടിരുന്നു. സസ്പെന്‍ഷനുമായി ബന്ധപ്പെട്ട പരാതി പരിശോധിക്കണമെന്ന് ആഭ്യന്തര സെക്രട്ടറിക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കുകയും ചെയ്‌തിരുന്നു.