ചക്കുളത്തമ്മയ്ക്ക് വെള്ളിയാഴ്ച പൊങ്കാല

തിരുവല്ല| Last Modified വ്യാഴം, 4 ഡിസം‌ബര്‍ 2014 (16:23 IST)
നീരേറ്റുപുറം ചക്കുളത്തുകാവു ഭഗവതി ക്ഷേത്രത്തില്‍ വെള്ളിയാഴ്ച കാര്‍ത്തിക നടക്കും. ക്ഷേത്രവും പരിസരങ്ങളും പൊങ്കാലയ്ക്ക് ഒരുങ്ങിക്കഴിഞ്ഞു. പൊങ്കാലയിടാനെത്തിയ ഭക്തരെക്കൊണ്ട് വ്യാഴാഴ്ച തന്നെ ക്ഷേത്രവും പരിസരവും നിറഞ്ഞു കഴിഞ്ഞു.

അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും നൂറു കണക്കിനു ഭക്തരാണു ക്ഷേത്രദര്‍ശനത്തിനെത്തിയത്.
വെള്ളിയാഴ്ച പുലര്‍ച്ചെ നാലിനു തുടങ്ങുന്ന ഗണപതി ഹോമത്തോടെ പൊങ്കാല ദിവസത്തെ ഉത്സവത്തിനു തുടക്കമാകും. നിര്‍മ്മാല്യ ദര്‍ശനം, തുടര്‍ന്ന് വിളിച്ചു ചൊല്ലി പ്രാര്‍ത്ഥന എന്നിവയ്ക്ക് ശേഷം ഒമ്പതു മണിയ്ക്ക് ശ്രീകോവിലില്‍ നിന്ന് ക്ഷേത്രം മുഖ്യ കാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി പണ്ടാര അടുപ്പിലേക്ക് അഗ്നി പകരും. പൊങ്കാല ചടങ്ങുകള്‍ക്ക് ക്ഷേത്രം കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരി നേതൃത്വം വഹിക്കും.

ഇത്തവണ ദീപം തെളിക്കുന്നത് മാതാ അമൃതാനന്ദമയി ദേവി മഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണാമൃതാനന്ദപുരിയാണ്‌. ഇതിനെ തുടര്‍ന്ന് മാതൃഭൂമി എം.ഡി എം.പി.വീരേന്ദ്ര കുമാര്‍ പൊങ്കാല ഉദ്ഘാടനം ചെയ്യും. പതിനൊന്നു മണിയോടെ അഞ്ഞൂറോളം വേദ പണ്ഡിതരുടെ കാര്‍മ്മികത്വത്തില്‍ ദേവിയെ 41 ജീവതകളിലായി എഴുന്നള്ളിച്ച ശേഷം പൊങ്കാല നിവേദ്യം നടത്തും.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :