ജേക്കബ് തോമസിനെതിരായ നടപടി അവസാനിപ്പിച്ചതില്‍ സംസ്ഥാന സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് കേന്ദ്രം

ജേക്കബ് തോമസിനെതിരായ നടപടി അവസാനിപ്പിച്ചതില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് കേന്ദ്രം

തിരുവനന്തപുരം| സജിത്ത്| Last Updated: ശനി, 12 നവം‌ബര്‍ 2016 (09:43 IST)
വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരായ നീക്കം വീണ്ടും ശക്തിപ്പെടുന്നു. സര്‍ക്കാര്‍ പദവിയില്‍ ഇരുന്ന് സ്വകാര്യ കോളേജില്‍ പഠിപ്പിക്കാന്‍ പോയതുമായി ബന്ധപ്പെട്ട് ജേക്കബ്​ തോമസിനെതിരായ നടപടി സര്‍ക്കാര്‍ അവസാനിപ്പിച്ചതിനെ കുറിച്ച്​
കേന്ദ്രം വിശദീകരണം തേടി. ചട്ടലംഘനം നടത്തിയതിൽ നടപടി അവസാനിപ്പിക്കാനുണ്ടായ സാഹചര്യം, അതുമായി ബന്ധപ്പെട്ട രേഖകള്‍ എന്നിവ ഹാജരാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തോട് ആവശ്യപ്പെട്ടു.

കണ്ണൂര്‍ ഡിസിസി ജനറല്‍ സെക്രട്ടറി സത്യന്‍ നരവൂര്‍ നല്‍കിയ പരാതിയിയുടെ അടിസ്ഥാനത്തിലാണ് കേന്ദ്രത്തിന്റെ ഈ നടപടി. ജോലിയിലിരിക്കെയാണ് ജേക്കബ് തോമസ് അവധിയെടുത്ത്​ സ്വകാര്യ കോളജിൽ പഠിപ്പിക്കാൻ പോയത്. ഇത് ചട്ടലംഘനമാണെന്നും നടപടി വേണമെന്നും ആവശ്യ​പ്പെട്ട് കേന്ദ്രത്തിന്​ പരാതി ലഭിച്ചിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിനെതിരെ നടപടിയെടുക്കണമെന്ന്​ ​യു.ഡി.എഫ്​ സർക്കാറി​ന്റെ കാലത്ത് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു.

എന്നാൽ വാങ്ങിയ ശമ്പളം താന്‍ തിരികെ നൽകിയിയെന്നും ഒരു തരത്തിലുള്ള ചട്ടലംഘനവും നടത്തിയിട്ടില്ലെന്നും ജേക്കബ്​ തോമസ് ഈ സര്‍ക്കാരിന് മറുപടി നല്‍കിയിരുന്നു. തുടര്‍ന്നാണ്​ എൽ ഡി എഫ്​ സർക്കാർ അദ്ദേഹത്തിനെതിരായ അന്വേഷണം അവസാനിപ്പിച്ചിരുന്നത്. ഇതിനെതിരെ പരാതിക്കാരൻ ​വീണ്ടും കേന്ദ്രത്തെ സമീപിക്കുകയായിരുന്നു. തുടർന്നാണ് ഇക്കാര്യത്തില്‍​ കേന്ദ്രം സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്​.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :