നെടുങ്കണ്ടം കസ്റ്റഡി മരണം: വനിതാ ഉദ്യോഗസ്ഥയടക്കം ഒന്‍പതു പോലീസുകാര്‍ക്കെതിരെ സിബിഐ ചാര്‍ജ് ഷീറ്റ് തയ്യാറാക്കി

ശ്രീനു എസ്| Last Modified വെള്ളി, 5 ഫെബ്രുവരി 2021 (11:38 IST)
നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ സിബിഐ ഒന്‍പതു പോലീസുകാര്‍ക്കെതിരെ ചാര്‍ജ് ഷീറ്റ് തയ്യാറാക്കി. എല്ലാ പൊലീസുകാരും നെടുങ്കണ്ടം സ്റ്റേഷനിലുള്ളവരാണ്. കൊലപാതകം അടക്കം നിരവധി കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റപത്രം എറണാകുളം സ്‌പെഷ്യല്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

2019 ജൂണിലായിരുന്നു സാമ്പത്തിക ക്രമക്കേട് കാട്ടിയെന്ന കുറ്റത്തിന് 49കാരനായ രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തത്. നാലുദിവസം അനധികൃതമായി ഇദ്ദേഹത്തെ കസ്റ്റഡിയില്‍ വച്ചിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ 20തോളം മുറിവുകള്‍ ഇദ്ദേഹത്തിന്റെ ശരീരത്തില്‍ കണ്ടെത്തിയതായി പറയുന്നു. സംഭവത്തില്‍ നെടുങ്കണ്ടം എസ് ഐ ആയിരുന്ന കെഎ സാബുവാണ് ഒന്നാം പ്രതി. നാലുദിവസം ക്രൂരമായ മര്‍ദ്ദനത്തിനിരയായാണ് രാജ്കുമാര്‍ മരണപ്പെട്ടത്. പിന്നീട് ഹൃദയാഘതമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ പൊലീസ് ശ്രമിച്ചെങ്കിലും കുടുംബം ഇടപെട്ട് കേസ് ക്രൈംബ്രഞ്ചിനു പോകുകയും പിന്നീട് ഏറ്റെടുക്കുകയുമായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :