പാട്ന|
Last Updated:
തിങ്കള്‍, 26 ഒക്ടോബര്‍ 2015 (13:01 IST)
ബിഹാര്‍ നിയമസഭയിലെ ജെഡിയു അംഗം സത്യദേവ് കുശ്വാഹ
കൈക്കൂലി വാങ്ങുന്ന ദൃശ്യം പുറത്ത്. ഒരു വ്യവസായിയില്‍ നിന്ന് രണ്ടുലക്ഷം രൂപ കൈക്കൂലി വാങ്ങുന്ന ദൃശ്യം യുട്യൂബിലൂടെ പുറത്തുവന്നിരിക്കുന്നത്. പട്നയിലെ എംഎല്‍എ യുടെ ഔദ്യോഗിക വസതിയില്‍ നിന്നാണ് ദൃശ്യം ഒളിക്യാമറയില്‍ പകര്‍ത്തിയത്.
വീഡിയോയില്‍ വിശാല സഖ്യം അധികാരത്തിലെത്തിയാല്‍ സൗകര്യങ്ങള്‍ ചെയ്തുതരാമെന്ന് വാഗ്ദാനം ചെയ്താണ് ഇയാള്‍ പണം വാങ്ങുന്നത്. സംഭവത്തില്‍ പാര്‍ട്ടിതലത്തില്‍ അന്വേഷണം നടത്തുമെന്ന് ജെഡിയു പാര്‍ട്ടി നേതൃത്വം അറിയിച്ചു. ബിഹാര്‍ നിയമസഭയിലെ ജെഡിയു. മന്ത്രി അവ്ദേശ് സിംഗ് കുശ്വാഹ കൈക്കൂലി വാങ്ങുന്ന ദൃശ്യം പുറത്തുവന്നിരുന്നു.