2019 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി കേരളത്തില്‍ സീറ്റുകള്‍ നേടും; അതിനുള്ള പോരാട്ടം അമിത് ഷാ തുടങ്ങിക്കഴിഞ്ഞു

2019 ലോക്സഭ തെരഞ്ഞെടുപ്പിനെ ലക്‌ഷ്യം വെച്ച് ബി ജെ പി

ന്യൂഡല്‍ഹി| Last Modified വ്യാഴം, 8 സെപ്‌റ്റംബര്‍ 2016 (15:28 IST)
കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ രാജ്യത്താകമാനം വലിയ വിജയമായിരുന്നു ബി ജെ പി നേടിയത്. എന്നാല്‍, ചില സംസ്ഥാനങ്ങളില്‍ വളരെ തുച്‌ഛമായ സീറ്റുകളില്‍ ബി ജെ പി ഒതുങ്ങി. കേരളത്തിലാണെങ്കില്‍ ഒരു സീറ്റില്‍ പോലും ജയിക്കാനും കഴിഞ്ഞില്ല. എന്നാല്‍, 2019ലെ തെരഞ്ഞെടുപ്പില്‍ പുതുതായി 115 സീറ്റുകള്‍ കൂടി നേടാനാണ് ബി ജെ പി ലക്‌ഷ്യമിടുന്നത്. ഒഡിഷ, വെസ്റ്റ് ബംഗാള്‍, ആന്ധ്രാ പ്രദേശ്, തെലങ്കാന, തമിഴ്‌നാട്, കേരളം, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലായാണ് 115 സീറ്റുകള്‍ ബി ജെ പി ലക്‌ഷ്യമിടുന്നത്.

ബി ജെ പി പ്രസിഡന്റെ അമിത് ഷായുടെ നേതൃത്വത്തില്‍ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. അടുത്തമാസം 16നു മുമ്പായി ഇതു സംബന്ധിച്ച് ഓരോ സംസ്ഥാനത്തെയും പാര്‍ട്ടി നേതാക്കള്‍ ദേശീയ അധ്യക്ഷനു മുന്നില്‍ ഇതു സംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമായി അവതരിപ്പിക്കേണ്ടതാണ്.

2014ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ഉത്തര്‍ പ്രദേശില്‍ 80ല്‍ 72 സീറ്റും മഹാരാഷ്‌ട്രയില്‍ 48ല്‍ 42 സീറ്റും ബിഹാറില്‍ 40ല്‍ 31 സീറ്റും ഗുജറാത്തില്‍ ആകെയുള്ള 26 സീറ്റിലും രാജസ്ഥാനില്‍ ആകെയുള്ള 25 സീറ്റിലും മധ്യപ്രദേശില്‍ ആകെയുള്ള 28ല്‍ 25 സീറ്റിലും ഹരിയാന ആകെയുള്ള പത്തില്‍ ഏഴ് സീറ്റിലും ബി ജെ പി ജയിച്ചിരുന്നു.

എന്നാല്‍, തൃണമൂല്‍ ഭരിക്കുന്ന ബംഗാളില്‍ 42 സീറ്റുകളില്‍ ഒന്നിലും ബി ജെ ഡി ഭരിക്കുന്ന ഒഡിഷയില്‍ 21ല്‍ ഒരു സീറ്റിലും മാത്രമായിരുന്നു ബി ജെ പിക്ക് ജയിക്കാനായത്. തമിഴ്നാട്ടില്‍ 39ല്‍ ഒരു സീറ്റിലും തെലങ്കാനയില്‍ 17ല്‍ ഒരു സീറ്റിലും ആന്ധ്രാപ്രദേശില്‍ 25ല്‍ രണ്ടു സീറ്റിലും
ആയിരുന്നു ബി ജെ പി ജയിച്ചത്. കേരളത്തില്‍ ഒരു സീറ്റില്‍ പോലും ജയിക്കാന്‍ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ കഴിഞ്ഞിരുന്നില്ല.

എന്നാല്‍, കേരളത്തില്‍ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ അക്കൌണ്ട് ഓപ്പണ്‍ ചെയ്യാന്‍ കഴിഞ്ഞത് ബി ജെ പിക്ക് പ്രതീക്ഷ നല്കിയിട്ടുണ്ട്. അതുകൊണ്ടു തന്നെ, 2019ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് ലോക്സഭയിലേക്ക് എം പിയെ അയയ്ക്കാന്‍ പറ്റുമെന്ന പ്രതീക്ഷയും ബി ജെ പിക്കുണ്ട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

ജിമ്മുകളിലെ അനധികൃത സ്റ്റിറോയ്ഡുകൾക്കെതിരെ കർശന നടപടി: ...

ജിമ്മുകളിലെ അനധികൃത സ്റ്റിറോയ്ഡുകൾക്കെതിരെ  കർശന നടപടി: ഓൺലൈൻ വിൽപ്പന തടയാൻ കേന്ദ്ര ആരോഗ്യമന്ത്രി നഡ്ഡയോട് അഭ്യർഥിച്ച് മന്ത്രി വീണാ ജോർജ്
ഇത്തരം മരുന്നുകളുടെ ദുരുപയോഗം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കാം എന്നതിനാല്‍ ...

India- Pakistan Ceasefire Breach: പാകിസ്താൻ സൈന്യം ...

India- Pakistan Ceasefire Breach: പാകിസ്താൻ സൈന്യം വെടിനിർത്തൽ ലംഘിച്ച് ഇന്ത്യൻ പ്രദേശത്തേക്ക് കടന്നതായി റിപ്പോർട്ട് : സ്ഥിരീകരിച്ച് സൈന്യം
2021-ലെ ഡയറക്ടര്‍ ജനറല്‍സ് മിലിട്ടറി ഓപ്പറേഷന്‍സ് (DGsMO) ഉടമ്പടി പാലിക്കാനുള്ള ...

തൃശ്ശൂരില്‍ മാട്രിമോണിയല്‍ സ്ഥാപനത്തില്‍ തീപിടുത്തം; ...

തൃശ്ശൂരില്‍ മാട്രിമോണിയല്‍ സ്ഥാപനത്തില്‍ തീപിടുത്തം; കമ്പ്യൂട്ടറുകളും രേഖകളും കത്തിനശിച്ചു
തൃശ്ശൂരില്‍ മാട്രിമോണിയല്‍ സ്ഥാപനത്തില്‍ തീപിടുത്തം. കുന്തംകുളത്ത് പ്രവര്‍ത്തിക്കുന്ന ...

ട്രംപിന്റെ പകരച്ചുങ്ക പ്രഖ്യാപനം ഇന്ന്; ആഗോളവിപണിയെ ...

ട്രംപിന്റെ പകരച്ചുങ്ക പ്രഖ്യാപനം ഇന്ന്; ആഗോളവിപണിയെ പിടിച്ചുകുലുക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍
ട്രംപിന്റെ പകരച്ചുങ്ക പ്രഖ്യാപനം ഇന്ന്. ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങളില്‍ ...

ആശാവര്‍ക്കര്‍മാരെ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ച് ആരോഗ്യ ...

ആശാവര്‍ക്കര്‍മാരെ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ച് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്; ചര്‍ച്ച നടത്തുന്നത് മൂന്നാം തവണ
ആശാവര്‍ക്കര്‍മാരെ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ച് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മുഴുവന്‍ ...