ബാർകോഴ കേസ്: ആർ സുകേശന് വീഴ്ചപറ്റി, കേസിന്റെ വിവരങ്ങൾ ചോർന്നുവെന്ന് ക്രൈംബ്രാഞ്ച്

ബാർകോഴ കേസിൽ വിജിലൻസ് എസ്പി ആർ സുകേശന് വീഴ്ചപറ്റിയെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട്. ബാര്‍കോഴ കേസിലെ അന്വേഷണ വിവരം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയ സുകേശന്റെ നിലപാട് നിയമവിരുദ്ധമാണെന്നാണ് ക്രൈം ബ്രാഞ്ച് എസ്പി ഉണ്ണിരാജന്‍ നല്‍കിയിരിക്കുന്ന റിപ്പോര്‍ട്

തിരുവനന്തപുരം| aparna shaji| Last Modified വ്യാഴം, 7 ജൂലൈ 2016 (07:34 IST)
ബാർകോഴ കേസിൽ വിജിലൻസ് എസ്പി ആർ സുകേശന് വീഴ്ചപറ്റിയെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട്. ബാര്‍കോഴ കേസിലെ അന്വേഷണ വിവരം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയ സുകേശന്റെ നിലപാട് നിയമവിരുദ്ധമാണെന്നാണ് ക്രൈം ബ്രാഞ്ച് എസ്പി ഉണ്ണിരാജന്‍ നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട്.

സുകേശന് വീഴ്ച പറ്റിയെന്ന് വ്യക്തമായ സാഹചര്യത്തില്‍ ഉചിതമായ നടപടി സര്‍ക്കാരിന് സ്വീകരിക്കാമെന്നും റിപ്പോറട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
മുന്‍ ധാരണകള്‍വെച്ചാണ് സുകേശന്‍ കേസ്ന്വേഷിച്ചതെന്ന വിമര്‍ശവും റിപ്പോര്‍ട്ടിലുണ്ട്.ഈ റിപ്പോര്‍ട്ട് ഡിജിപി ലോക്‌നാഥ് ബെഹ്‌റ സര്‍ക്കാരിന് കൈമാറി.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാംഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :