മറുകര പോയാല്‍ ‘വെള്ളമടിച്ച്‘ തിരിച്ചുവരാം!

വയനാട്| VISHNU.NL| Last Modified ശനി, 6 സെപ്‌റ്റംബര്‍ 2014 (15:14 IST)
കേരളത്തില്‍ മദ്യ നിയന്ത്രണം വരുന്നത് മുതലാക്കാന്‍ തമിഴ്നാടും കര്‍ണ്ണാടകയും തയ്യാറെടുക്കുന്നു. കേരളത്തിന്റെ അതിര്‍ത്തിയൊട് ചേര്‍ന്നുള്ള സ്ഥലങ്ങളില്‍ മദ്യ വില്‍പ്പന ശാലകള്‍ തുറക്കാനാണ് കര്‍ണ്ണാടകയും തമിഴ്നാടും ശ്രമം തുടങ്ങിയത്. കര്‍ണ്ണാടകയിലെ കേരള അതിര്‍ത്തിയോട് ചേര്‍ന്ന കുട്ട, ബൈരകുപ്പ, ബാവലി എന്നിവിടങ്ങളിലാണു പുതിയ വില്‍പനശാലകള്‍ ആരംഭിക്കുന്നത്. ഇതില്‍ മിക്കതും കബനി നദിയുടെ തീരത്തായതിനാല്‍ പുഴകടന്ന് മറുകരെ പോയാല്‍ നന്നായി മിനുങ്ങാന്‍ മലയാളി കുടിയന്മാര്‍ക്ക് കഴിയും.

തമിഴ്നാടാകട്ടെ എരുമാട്, നമ്പ്യാര്‍കുന്ന്, നമ്പിക്കോല്ലിക്കകുണ്ടി, മണല്‍വയല്‍ തുടങ്ങിന്‍ ഇരുപതോളം കേന്ദ്രങ്ങളിലാണ് മദ്യവില്‍പ്പന ശാലകള്‍ ആരംഭിക്കാന്‍ ഒരുങ്ങുന്നത്. കേരളത്തില്‍ നിന്ന് ലഭിക്കാന്‍ പോകുന്ന വമ്പന്‍ ചാകര കൊയ്തെടുക്കാന്‍ തന്നെയാണ് ഇരു സംസ്ഥാനങ്ങളുടെയും തീരുമാനം.

ഫ്ജലത്തില്‍ സംസ്ഥാനത്ത് പ്രഖ്യാപിച്ചിരിക്കുന്ന മദ്യ നയം കൊണ്ട് വയനാട്ടിലെ കുടിന്‍ കുറയ്ക്കാന്‍ കഴിയില്ല. തന്നേയുമല്ല അതിര്‍ത്തിവഴി മദ്യം കടത്താനും സാധ്യതയുണ്ട്. കേരളാ അതിര്‍ത്തിയോട് ചേര്‍ന്ന് ബാറുകള്‍ തുടങ്ങാന്‍ തമിഴ്നാട്ടില്‍ നിരവധി ആളുകള്‍ തയ്യാറായി വരുന്നുണ്ട്.

കേരളത്തിലേതുപോലെ നക്ഷത്രം നോക്കിയല്ല തമിഴ്നാട് ലൈസന്‍സ് നല്‍കുന്നത്. നികുതി നല്‍കിയാല്‍ ഇവിടെ ആര്‍ക്കും മദ്യം വില്‍ക്കാന്‍ സാധിക്കും. കര്‍ണ്ണാടകയിലും ഇതുതന്നെയാണ് സ്ഥിതി. ഇതോടെ കേരള അതിര്‍ത്തിയോട് ഏറ്റവും അടുത്തു കിടക്കുന്ന സ്ഥലങ്ങളില്‍ ഭൂമിക്ക് വില വര്‍ദ്ധനയും ഉണ്ടായിട്ടുണ്ട്.

ചെക്പോസ്റ്റിനടുത്ത പ്രദേശമാണ് ഏറ്റവുധികം ആളുകള്‍ക്കും താല്‍പര്യം. കര്‍ണ്ണാടക ഇതിനോടകം തന്നെ 10 ബാറുകള്‍ ആരംഭിക്കാനുള്ള അപേക്ഷകള്‍ പരിഗണിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തില്‍ നിലവാരത്തിന്റെ പേരില്‍ ലൈസന്‍സ് നഷ്ടപ്പെട്ടവരും രംഗത്തുള്ളതായാണ് വിവരം.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :