ആറ്റിങ്ങല്|
Sajith|
Last Modified വെള്ളി, 4 മാര്‍ച്ച് 2016 (10:37 IST)
കള്ളനോട്ടുകെട്ടുകളുമായി ആറു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വാഹന പരിശോധനയ്ക്കിടെ കഴിഞ്ഞ ദിവസം ആറ്റിങ്ങലില്‍ 1.8 ലക്ഷം രൂപയുടെ കള്ളനോട്ടുമായാണ് പിടികൂടിയത്. അന്തര്‍ സംസ്ഥാന ബന്ധമുള്ള
സംഘത്തില്‍ കണ്ണൂര്‍, തമിഴ്നാട് സ്വദേശികളാണുള്ളത്.
കണ്ണൂര്‍ സ്വദേശി പ്രദീപ്, ആറ്റിങ്ങല്‍ സ്വദേശി വിനോദ്, കടയ്ക്കല്‍ സ്വദേശി സുനില്‍കുമാര്‍, കൊല്ലം സ്വദേശികളായ സഫീര്‍, അന്‍സാര്‍, തമിഴ്‌നാട് ചെങ്കോട്ട സ്വദേശി പാലയ്യ എന്നിവരാണ് അറസ്റ്റിലായത്. ആറ്റിങ്ങലില്‍ കാര്‍ വാങ്ങാനെതിയ ഈ സംഘം വ്യാജനോട്ടുകള്‍ നല്‍കി കാറുമായി കടന്നുകളയാന്‍ ശ്രമിക്കവേയാണു പിടിയിലായത്.
തലസ്ഥാന നഗരിയിലെ ചാക്കയിലുള്ള ഒരാളില്‍ നിന്ന് സംഘാംഗങ്ങളില്‍ ഒരാള്‍ കാര്‍ പണയം വച്ച് രണ്ട് ലക്ഷം രൂപ വാങ്ങിയിരുന്നു. ഈ തുക തിരിച്ചു നല്‍കാന്‍ ആറ്റിങ്ങലില്‍ എത്തണമെന്ന് സംഘം ചാക്ക സ്വദേശിയോട് ആവശ്യപ്പെട്ടു. സംഘവും ആറ്റിങ്ങലില്‍ എത്തിയ സമയത്താണ് പൊലീസിന്‍റെ വാഹന പരിശോധന നടന്നത്.
എന്നാല്‍ പൊലീസിനെ കണ്ട് അതിവേഗത്തില്‍ സംഘം കാറുമായി പാഞ്ഞു. സംശയം തോന്നിയ പൊലീസും പിറകേ പാഞ്ഞ് ഇവരെ പിടികൂടുകയായിരുന്നു. ആറ്റിങ്ങല്‍ ഡിവൈഎസ്പി ചന്ദ്രശേഖരന്‍ പിള്ള, സിഐ. വി എസ് ബിജു, എസ്‌ഐ ശ്രീജിത്ത്
എന്നിവര്‍ ഉള്‍പ്പെട്ട പൊലീസ് സംഘമാണ് പ്രതികളെ വലയിലാക്കിയത്.