തിരുവനന്തപുരത്ത് വീണ്ടും എടിഎം തട്ടിപ്പ്: രണ്ട് അക്കൌണ്ടുകളില്‍ നിന്നായി ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടു

തിരുവനന്തപുരത്ത് വീണ്ടും ഹൈടെക് എടിഎം തട്ടിപ്പ്

thiruvananthapuram, atm, atm fraud, police  തിരുവനന്തപുരം, എടിഎം, എടിഎം തട്ടിപ്പ്, പൊലീസ്
തിരുവനന്തപുരം| സജിത്ത്| Last Modified വെള്ളി, 16 സെപ്‌റ്റംബര്‍ 2016 (15:21 IST)
തിരുവനന്തപുരത്ത് വീണ്ടും ഹൈടെക് എടിഎം തട്ടിപ്പ്. രണ്ട് പേരുടെ അക്കൗണ്ടുകളില്‍ നിന്നായി ഒരു ലക്ഷത്തിലധികം രൂപയാണ് തട്ടിയെടുത്തത്. പ്രവാസി മലയാളിയായ ഒരാളുടെ അക്കൌണ്ടില്‍ നിന്നും 52000 രൂപയും മറ്റൊരാളുടെ അക്കൗണ്ടില്‍ നിന്ന് 49000രൂപയുമാണ് കാണാതായത്.

കനറാ ബാങ്കിന്റെ മെഡിക്കല്‍ കോളജ് ശാഖയില്‍ നിന്നാണ് ചെമ്പഴന്തി സ്വദേശിയായ വിനീതിന്റെ 49000 രൂപ നഷ്ടപ്പെട്ടത്. അതേസമയം, പട്ടത്തുള്ള ആക്‌സിസ് ബാങ്കിന്റെ എ ടി എമ്മില്‍ നിന്നാണ് പ്രവാസി മലയാളിയായ അരവിന്ദന്റെ 52000 രൂപ നഷ്ടമായത്.

അരവിന്ദന്റെ പരാതിയില്‍ പേരൂര്‍കട പൊലീസും വിനീതിന്റെ പരാതിയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊലീസും കേസെടുത്ത് അന്വേഷണം ആരംഭിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :