കുട്ടികൾക്കൊപ്പം വേദി പങ്കിടുന്നത് അഭിമാനം, ഒരു രൂപ പോലും കൈപ്പറ്റിയിട്ടില്ലെന്ന് ആശാ ശരത്

അഭിറാം മനോഹർ| Last Updated: ചൊവ്വ, 10 ഡിസം‌ബര്‍ 2024 (13:37 IST)
കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ നൃത്തരൂപം ഒരുക്കാന്‍ പ്രതിഫലമൊന്നും കൈപ്പറ്റിയിട്ടില്ലെന്ന് ആശാ ശരത്. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ അവതരണഗാനത്തിനൊപ്പമുള്ള നൃത്തം ചിട്ടപ്പെടുത്താല്‍ ഉയര്‍ന്ന പ്രതിഫലം നടി ആവശ്യപ്പെട്ടെന്ന വിദ്യഭ്യാസ മന്ത്രിയുടെ പരാമര്‍ശത്തിലാണ് ആശ ശരത്തിന്റെ പ്രതികരണം.

ഞാന്‍ ഒരു രൂപ പോലും കൈപ്പറ്റിയിട്ടില്ല. എന്റെ സ്വന്തം ചിലവില്‍ ദുബായില്‍ നിന്നും വരികയായിരുന്നു. കുട്ടികള്‍ക്കൊപ്പം നൃത്തം ചെയ്യുന്നതില്‍ അഭിമാനവും സന്തോഷവും മാത്രമാണ്. കലോത്സവം എന്നാല്‍ ഓരോ ആര്‍ട്ടിസ്റ്റിനും സ്വപ്നവേദിയാണ്. അവിടെ നിന്നപ്പോള്‍ എന്റെ മനസ്സില്‍ സന്തോഷം നിറയുകയായിരുന്നു. പുതുതലമുറയ്‌ക്കൊപ്പം ജോലി ചെയ്യുക എന്നത് മനസിന് നിറവ് നല്‍കുന്ന അനുഭവമായിരുന്നു. ഞാന്‍ പ്രതിഫലം ചോദിച്ചു എന്ന് ആരെങ്കിലും ചിന്തിക്കുന്നുവെങ്കില്‍ അതിന്റെ കാരണം എന്തെന്ന് എനിക്കറിയില്ല. ഞാന്‍ അത് സന്തോഷവും അഭിമാനവുമായാണ് കാണുന്നത്. പ്രതിഫലം ആവശ്യപ്പെടണമോ ഇല്ലയോ എന്നത് വ്യക്തിയുടെ തീരുമാനമാണ്. ഞാന്‍ പ്രതിഫലം വാങ്ങാതെയാണ് കുട്ടികള്‍ക്കായി നൃത്തം ചിട്ടപ്പെടുത്തിയത്. നടി പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :