ഉപതെരഞ്ഞെടുപ്പ്; പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന്

അരുവിക്കര ഉപതെരഞ്ഞെടുപ്പ് , പത്രിക , ബിജെപി , യുഡിഎഫ്
തിരുവനന്തപുരം| jibin| Last Modified വ്യാഴം, 11 ജൂണ്‍ 2015 (11:46 IST)
അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ സമർപ്പിക്കപ്പെട്ട നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. പിൻവലിക്കാനുള്ള അവസാന തീയതി 13 ആണ്. ഇന്നലെ സമർപ്പണം പൂർത്തിയായപ്പോൾ 20 സ്ഥാനാർത്ഥികൾ രംഗത്തുണ്ട്. ഇടതുസ്ഥാനാർത്ഥി എം. വിജയകുമാർ തിങ്കളാഴ്‌ച പത്രിക സമര്‍പ്പിച്ചപ്പോള്‍ യു.ഡി.എഫ് സ്ഥാനാർത്ഥി കെഎസ് ശബരീനാഥനും ബിജെപി സ്ഥാനാർത്ഥി ഒ രാജഗോപാലും പത്രിക സമർപ്പിച്ചത് ബുധനാഴ്‌ചയാണ്.

സമർപ്പിക്കപ്പെട്ട നാമനിർദേശ പത്രികകളില്‍ പ്രമുഖ സ്ഥാനാർത്ഥികളുടെ ഡമ്മികളുമുണ്ട്. അവസാന ദിനമായ ബുധനാഴ്‌ച 13 പത്രികകളാണ് സമർപ്പിച്ചത്. യുഡിഎഫ്, ബിജെപി സ്ഥാനാർത്ഥികൾക്ക് പാരയായി അപരന്മാരും രംഗത്തെത്തിയിട്ടുണ്ട്. ഇടതുസ്ഥാനാർത്ഥി എം. വിജയകുമാറിന്റെ പേരിനോട് സാമ്യമുള്ള രണ്ട് അപരന്മാരും യുഡിഎഫ് സ്ഥാനാർത്ഥി കെഎസ് ശബരീനാഥിന്റെ പേരിനോട് സാമ്യമുള്ള ഒരാളുമാണ് പത്രിക സമർപ്പിച്ചിട്ടുള്ളത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :