ചരിത്ര പ്രസിദ്ധമായ ആറന്മുള വള്ളസദ്യയ്ക്ക് ഇന്ന് തുടക്കം

 ആറന്മുള വള്ളസദ്യ , ആറന്മുള പാര്‍ഥ സാരഥി ക്ഷേത്രം , വള്ളസദ്യ
പത്തനംതിട്ട| jibin| Last Updated: ബുധന്‍, 15 ജൂലൈ 2015 (08:52 IST)
ചരിത്ര പ്രസിദ്ധമായ ആറന്മുള വഴിപാട് വള്ളസദ്യയ്ക്ക് ഇന്ന് തുടക്കം. നിരവധി ആചാര നിബിഡമായ ചടങ്ങുകളോടെ് ആരംഭിക്കുന്ന വള്ള സദ്യ പള്ളിയോടകരയില്‍ നിന്നും അനുവാദം വാങ്ങിയാണ് തുടങ്ങുന്നത്. വഴിപാട് നടത്തുന്ന ഭക്തന്‍ അന്നേദിവസം രാവിലെ ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെത്തി കൊടിമരച്ചുവട്ടില്‍ നിറപറ സമര്‍പ്പിക്കുന്നതോടെ ചടങ്ങുകള്‍ ആരംഭിക്കുന്നത്.

ആറന്മുള പാര്‍ഥ സാരഥി ക്ഷേത്രത്തിലെ ഊട്ടുപുരയില്‍ നടക്കുന്ന വള്ളസദ്യയില്‍ 63 ഇനം കറികളും, അമ്പലപ്പുഴപാല്‍ പായസം മുതല്‍ 10ല്‍ അധികം പായസവും വിളമ്പും. വള്ളസദ്യയില്‍ പങ്കെടുക്കാന്‍ ആയിരക്കണക്കിന് ആളുകളാണ് ക്ഷേത്ര സന്നിധിയിലെക്ക് എത്തുക .തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ഉള്‍പ്പെടെയുള്ള പ്രമുഖര്‍ക്ക് വേണ്ടിയും ഇത്തവണ വഴിപാട് നടക്കുന്നുണ്ട്.
ആറന്മുള തേവരുടെ മുമ്പില്‍ അലങ്കരിച്ച നിറപറ രാമപുരത്ത് വാര്യരുടെ കുചേലവൃത്തം, ഭീഷ്മപര്‍വ്വം, രാമായണം, ഭഗവദ്ദൂത്, നളചരിതം, സന്താനഗോപാലം, വെച്ചുപാട്ട് തുടങ്ങിയ വഞ്ചിപ്പാട്ടുകളാണ് ആറന്മുളയില്‍ ഉപയോഗിക്കുക.

ആയിരക്കണക്കിനാളുകളാണ് പ്രസിദ്ധമായ ആറന്മുള വഴിപാട് വള്ളസദ്യയ്ക്ക് എത്തുന്നത്. എത്തുന്നവര്‍ക്കെല്ലാം സദ്യ നല്‍കുന്നതില്‍ കാണിക്കുന്ന വ്യത്യസ്ഥതയാണ് എടുത്ത് പറയേണ്ടത്. വഴിപാടുകാരന്റെ കുടുംബക്കാരൊഴികെ എല്ലാവരും ഒരുമിച്ചാണ് ഉണ്ണാന്‍ ഇരിയ്ക്കുന്നത്. അതിനുശേഷമേ വീട്ടുകാര് ഊണു കഴിയ്കാറുള്ളു. വള്ളപ്പാട്ടില്‍ കൂടി ചോദിയ്ക്കുന്ന വിഭവങ്ങള്‍ ഉടനടി സദ്യയില്‍ വിളമ്പും. ഇങ്ങനെ ഉണ്ടു കഴിയുന്നതുവരെ വളരെ ശ്രദ്ധയോടുകൂടി വിളമ്പിക്കൊണ്ടേയിരിയ്ക്കണം. അതാണ് വള്ളസദ്യയുടെ ഏറ്റവും ആകര്‍ഷണവും. ചോദിയ്ക്കുന്നതൊന്നും ഇല്ലെന്നു പറയാന്‍ പാടില്ലത്രേ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :