അനുബന്ധ വാര്‍ത്തകള്‍
- അഞ്ചാം ക്ലാസുകാരിയെ അച്ഛനും സുഹൃത്തും ചേർന്ന് പീഡനത്തിനിരയാക്കി, സംഭവം തിരുവനന്തപുരത്ത്
- പതിമൂന്നുകാരിയെ പിറന്നാൾ ദിനത്തിൽ ബലാൽസംഗം ചെയ്ത് പിതാവ്; സർപ്രൈസ് സമ്മാനം
- മകളുടെ ആൺ സുഹൃത്തുക്കളെ ലൈംഗികമായി പീഡിപ്പിച്ച് വീട്ടമ്മ, ഇരയാക്കിയിരുന്നത് കുട്ടികളെ വീട്ടിലെത്തിച്ച്
- ഒൻപതുവയസുകാരിയെ 25കാരനായ മാതൃസഹോദരൻ ബലാത്സംഗം ചെയ്തു; അറസ്റ്റ്
- ഐഫോണ്‍ പൊട്ടിച്ചതിന് 19കാരനെ 2 യുവതികള്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു
'വിധി ബലാത്സംഗം പോലെയാണ്, തടയാന്‍ കഴിഞ്ഞില്ലെങ്കില്‍ ആസ്വദിക്കണം’ ; വിവാദ പോസ്റ്റുമായി ഹൈബി ഈഡന്റെ ഭാര്യ അന്ന ലിന്‍ഡ
റേപ്പ് ജോക്കുമായി എറണാകുളം എം.പി ഹൈബി ഈഡന്റെ ഭാര്യ അന്ന ലിന്‍ഡ ഈഡന്റെ ഫേസ്ബുക്ക് പോസ്റ്റ്. വിധി ബലാത്സംഗം പോലെയാണെന്നും തടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അതിനെ ആസ്വദിക്കാന്‍ ശ്രമിക്കണമെന്നുമായിരുന്നു അന്നയുടെ പോസ്റ്റ്. സംഭവം വിവാദമായതോടെ ലിൻഡ് പോസ്റ്റ് പിൻവലിച്ചു.
കഴിഞ്ഞ ദിവസം എറണാകുളത്ത് പ്രളയത്തിന് സമാനമായ വെള്ളക്കെട്ട് ഉണ്ടായിരുന്നു. ഈ മഴയിൽ ഹൈബി ഈഡന്റെ വീട്ടിലും വെള്ളം കയറിയിരുന്നു. വീട്ടിന് ചുറ്റും വെള്ളം നിറഞ്ഞപ്പോള്‍ റെസ്ക്യൂ ബോട്ടില്‍ കുഞ്ഞിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്ന വീഡിയോയും ഒപ്പം സ്ഥലത്തില്ലാത്ത ഹൈബി ഈഡന് എം.പി ഐസ്ക്രീം കഴിക്കുന്ന വീഡിയോയും ഉള്‍പ്പെടുത്തിയുള്ളതായിരുന്നു പോസ്റ്റ്.
പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ അന്ന ലിന്‍ഡ ഈഡന് പോസ്റ്റ് പിന്‍വലിച്ചു. പക്ഷേ പോസ്റ്റിന്റെ സ്ക്രീൻ ഷോട്ട് സമൂഹമാധ്യമങ്ങളിൽ കാട്ടുതീ പോലെയാണ് പടരുന്നത്.