aparna shaji|
Last Updated:
ബുധന്‍, 9 നവംബര്‍ 2016 (14:20 IST)
അമേരിക്കൻ കോൺഗ്രസിൽ ഇന്ത്യൻ സാന്നിധ്യം. മലയാളിയായ പ്രമീള ജയ്‌പാല്‍ യു എസ് സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഡെമോക്രാറ്റിക് പ്രതിനിധിയായാണ് സെനറ്റിലേക്ക് പ്രമീള തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ 20 വര്‍ഷത്തിലധികമായി സ്ത്രീകളുടെയും കുടിയേറ്റക്കാരുടെയും മനുഷ്യാവകാശ സംരക്ഷണത്തിന് വേണ്ടി പ്രവര്‍ത്തിച്ചു വരുന്നയാളാണ് പ്രമീള ജയ്‌പാല്‍.
ജനകീയ പ്രശ്നങ്ങളിൽ ഉറച്ച നിലപാടുകൾ സ്വീകരിക്കുമ്പോഴും എതിരാളികൾക്കൊപ്പം പോലും പ്രവർത്തിക്കാൻ കഴിയുന്ന ചുരുക്കം ചിലരിൽ ഒരാളാണ് പ്രമീള. സ്റ്റേറ്റ് സെനറ്റിലേക്ക് ജയിച്ച ഏക ഇന്ത്യാക്കാരി. സെനറ്റിലെ വെള്ളക്കാരൻ അല്ലാത്ത ആദ്യത്തെ വ്യക്തിയും പ്രമീള തന്നെ.
പാലക്കാട് മുതുവഞ്ചാല്‍ വീട്ടില്‍ ജയപാല മേനോന്റെ മകളായ പ്രമീള പതിനാറാം വയസ്സില്‍ പഠനത്തിനായാണ് യു എസില്‍ എത്തിയത്. മകൾ ബഹുരാഷ്ട്ര കമ്പനിയായ ഐ ബി എമ്മിന്റെ സി ഇ ഒ ആകണമെന്നായിരുന്നു പിതാവ് ജയപാലന്റെ ആഗ്രഹം. ആ ആഗ്രഹമാണ് അവർ അമേരിക്കയിൽ സ്ഥിരതാമസമാക്കാൻ കാരണമായത്. സാമൂഹിക നീതിക്കു വേണ്ടിയുള്ള അമേരിക്കയിലെ പോരാളികളില്‍ ഒരാളായി മാറുകയായിരുന്നു പ്രമീള.
പണം ഉണ്ടാക്കുക എന്ന ആഗ്രഹത്തിൽ മാത്രം ഉറച്ച് നിൽക്കാൻ പ്രമീളയ്ക്ക് കഴിയുമായിരുന്നില്ല. മനുഷ്യാവകാശത്തിനും സാമൂഹിക നീതിക്കും വേണ്ടിയുള്ള പ്രവർത്തനങ്ങളിലൂടെ അമേരിക്കയാകെ അറിയപ്പെടുന്ന സാമുഹിക പ്രവർത്തകയായി മാറുകയായിരുന്നു പ്രമീള. തന്റെ ജീവിത ലക്ഷ്യവും അതുതന്നെയെന്ന് പ്രമീള തിരിച്ചറിഞ്ഞതും ഈ സമയത്ത് തന്നെ.
പില്‍ഗ്രിമേജ്,
വണ്‍ വുമണ്‍സ് റിട്ടേണ്‍ ടു എ ചേഞ്ചിംഗ്
ഇന്ത്യ എന്നീ പുസ്തകങ്ങള്‍ അവര്‍ രചിച്ചിട്ടുണ്ട്. ഭര്‍ത്താവ് സ്റ്റീവ് അമേരിക്കക്കാരനാണ്. ഏക പുത്രന്‍ ജനക് (17). അച്‌ഛന്‍ ജയപാലമേനോനും അമ്മ മായയും ബംഗളൂരുവിലാണ് താമസം. സഹോദരി സുശീല ജയപാല്‍ ഒറിഗണില്‍ താമസിക്കുന്നു.