ഡെമോക്രാറ്റ് ശക്തികേന്ദ്രങ്ങളില്‍ ഹിലരിക്ക് അടിതെറ്റി; ഡൊണാൾഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റ്

ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റ്

  american president election , donald trump win , Hillary Clinton , America , ഡോണൾഡ് ട്രംപ് , ഡെമോക്രാറ്റിക് , ഹിലാരി ക്ലിന്റണ്‍ , അമേരിക്കന്‍ തെരഞ്ഞെടുപ്പ്
വാഷിംഗ്ടൺ| jibin| Last Updated: ബുധന്‍, 9 നവം‌ബര്‍ 2016 (14:02 IST)
പ്രതീക്ഷകള്‍ തെറ്റിച്ചുകൊണ്ട് അമേരിക്കയുടെ 45–മത് പ്രസിഡന്റായി റിപ്പബ്ലിക്കൻ സ്‌ഥാനാർഥി ഡോണൾഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടു. ജയിക്കാന്‍ ആവശ്യമായ മാന്ത്രിക സംഖ്യയായ 270 മറികടന്നതോടെ എഴുപതുകാരനായ ട്രംപ് യുഎസ് ചരിത്രത്തിലെ ഏറ്റവും പ്രായം ചെന്ന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.

ഡെമോക്രാറ്റിക് പക്ഷത്തെ എതിർ സ്‌ഥാനാർഥി ഹിലാരി ക്ലിന്റണ് 218 ഇലക്ടറൽ വോട്ടുകൾ മാത്രമാണ് നേടിയത്. മുപ്പതോളം സംസ്‌ഥാനങ്ങൾ ട്രംപിനെ പിന്തുണച്ചപ്പോൾ 20 സംസ്‌ഥാനങ്ങൾ മാത്രമാണ് ഹിലാരിക്കൊപ്പം നിന്നത്.

ചാഞ്ചാട്ട സംസ്‌ഥാനങ്ങൾ പിന്തുണച്ചതാണ് ട്രംപിനു വിജയമൊരുക്കിയത്. നിർണായക സംസ്‌ഥാനങ്ങളായ ഫ്ളോറിഡയും, അരിസോണയും , പെൻസിൽവാനിയയുമുൾപ്പെടെയുള്ള സംസ്‌ഥാനങ്ങൾ അപ്രതീക്ഷിതമായി ട്രംപിനൊപ്പം നിന്നു. ഒഹായോ, പെൻസിൽവാനിയ, നോർത്ത് കരോലിന എന്നിവിടങ്ങളിൽ നിന്ന് നേടിയ 82 സീറ്റുകളാണ് ട്രംപിനു വിജയമൊരുക്കുന്നതിൽ നിർണായക പങ്കു വഹിച്ചത്.

ശതകോടീശ്വരനായ ഡോണൾഡ് ട്രംപിലൂടെ എട്ടു വർഷത്തിനുശേഷം പ്രസിഡന്റ് പദം പിടിച്ചെടുത്ത റിപ്പബ്ലിക്കൻ പാർട്ടി യുഎസ് സെനറ്റിലും കോൺഗ്രസിലും വ്യക്തമായ ആധിപത്യത്തോടെ ഭൂരിപക്ഷം നേടി വിജയത്തിന് ഇരട്ടിമധുരം പകർന്നു. എട്ടു വർഷത്തെ ഭരണത്തിനു ശേഷം ബറാക് ഒബാമ സ്ഥാനമൊഴിയുന്നതോടെ 2017 ജനുവരി 20 ന് ട്രംപ് യുഎസ് പ്രസിഡന്റായി സ്ഥാനമേൽക്കും.

പരാജയം സമ്മതിച്ച ഹിലരിയുടെ തെരഞ്ഞെടുപ്പ് പ്രചരണ വിഭാഗം മേധാവി ജോണ്‍ പോഡെസ്റ്റ ഇക്കാര്യത്തില്‍ ഒന്നും പറയാനില്ലെന്ന് വ്യക്തമാക്കി. കഴിഞ്ഞ തവണ ഒബാമ വിജയിച്ച സ്വിങ് സ്റ്റേറ്റുകളായ ഫ്‌ലോറിഡയിലും ഒഹയോയിലും തോറ്റത് ഹിലരിക്ക് തിരിച്ചടിയായി.

ട്രംപിനൊപ്പം നിന്ന സംസ്ഥാനങ്ങള്‍:-

ചാഞ്ചാട്ട സംസ്‌ഥാനങ്ങൾ പിന്തുണച്ചതാണ് ട്രംപിനു വിജയമൊരുക്കിയത്.
ഐഡഹോ, യൂട്ടാ, മോണ്ടാന, വയോമിങ്, നോർത്ത് ഡെക്കോഡ, സൗത്ത് ഡെക്കോഡ, നെബ്രാസ്ക, കാൻസസ്, ഓക്‌ലഹോമ, ടെക്സസ്, അയോവ, മിസോറി, അർകൻസ, ലൂസിയാന, ഇൻഡ്യാന, കെന്റക്കി, ടെനിസി, മിസിസിപ്പി, അലബാമ, ഒഹായോ, പെൻസിൽവേനിയ, വെസ്റ്റ് വെർജീനിയ, നോർത്ത് കാരലൈന, സൗത്ത് കാരലൈന, ജോർജിയ, ഫ്ലോറിഡ.

ഹിലരി വിജയിച്ച സംസ്ഥാനങ്ങൾ:-

വാഷിങ്ടൻ, ഓറിഗൻ, നെവാഡ, കലിഫോർണിയ, കൊളറാഡോ, ന്യൂ മെക്സിക്കോ, ഇല്ലിനോയ്, ന്യൂയോർക്ക്, വെർമോണ്ട്, മെയ്‍ൻ, കനക്ടികട്ട്, മാസച്യുസിറ്റ്സ്, ന്യൂജഴ്സി, റോഡ് ഐലൻഡ്, മേരിലാൻഡ്, ഡെലവെയർ, വെർജീനിയ, ഹവായ്. കേന്ദ്ര തലസ്ഥാനമേഖലയായ ഡിസ്ട്രിക്ട് ഓഫ് കൊളംബിയയിലും ഹിലറി ജയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :