സെല്‍ഫി എടുക്കുന്നതിനിടെ മാതാവിന്റെ കൈയില്‍ നിന്ന് രണ്ടരവയസുകാരന്‍ കടലില്‍ വീണ സംഭവം; കുട്ടിയുടെ മൃതദേഹം ലഭിച്ചു

ആലപ്പുഴ| ശ്രീനു എസ്| Last Updated: ചൊവ്വ, 15 സെപ്‌റ്റംബര്‍ 2020 (12:16 IST)
സെല്‍ഫി എടുക്കുന്നതിനിടെ മാതാവിന്റെ കൈയില്‍ നിന്ന് രണ്ടരവയസുകാരന്‍ കടലില്‍ വീണ സംഭവത്തില്‍ കുട്ടിയുടെ മൃതദേഹം ലഭിച്ചു. പാലക്കാട് കിഴക്കഞ്ചേരി ലക്ഷ്മണന്റെയും അനിതയുടേയും മകന്‍ ആദികൃഷ്ണയുടെ മൃതദേഹമാണ് കിട്ടിയത്. ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം നടന്നത്.

ഇന്ന് രാവിലെ ആറരയോടെയാണ് രണ്ടരവയസുകാരനായ ആദികൃഷ്ണന്റെ മൃതദേഹം ലഭിച്ചത്. രണ്ടുദിവസമായി തിരച്ചില്‍ നടത്തുകയായിരുന്നു. ശക്തമായ തിരമാലകള്‍ ഉണ്ടായിരുന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്കുപോലും രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങാന്‍ കഴിഞ്ഞിരുന്നില്ല.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :