സൌമ്യ വധക്കേസിന്റെ വിചാരണ നടപടികളില്‍ സര്‍ക്കാരിന് വീഴ്ചയില്ല; സൌമ്യയെ തള്ളിയിട്ടത് തെളിയിക്കാന്‍ പ്രോസിക്യൂഷന് തെളിവ് ലഭിച്ചില്ലെന്നും മന്ത്രി ബാലന്‍

സൌമ്യ വധക്കേസില്‍ സര്‍ക്കാരിന് വീഴ്ചയില്ലെന്ന് മന്ത്രി ബാലന്‍

തിരുവനന്തപുരം| Last Modified വ്യാഴം, 15 സെപ്‌റ്റംബര്‍ 2016 (13:20 IST)
സൌമ്യ വധക്കേസിന്റെ വിചാരണ നടപടികളില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയിട്ടില്ലെന്ന് മന്ത്രി എ കെ ബാലന്‍. പ്രോസിക്യൂഷന്‍ വിഭാഗം അഭിഭാഷകനെ മാറ്റിയതാണ് പ്രതികൂല വിധിക്ക് കാരണമെന്ന് ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ ആയിരുന്നു മന്ത്രിയുടെ പ്രതികരണം.

സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ ശിക്ഷ വിധിക്കുന്ന കേസുകളില്‍ കുറ്റാരോപിതന് പലപ്പോഴും ആനുകൂല്യം ലഭിക്കാറുണ്ട്. ട്രയിനില്‍ ഉണ്ടായിരുന്നവര്‍ മൊഴി നല്കിയത് സൌമ്യ ട്രയിനില്‍ നിന്ന് ചാടുന്നത് കണ്ടുവെന്നാണ്. തീവണ്ടിയില്‍ നിന്ന് സൌമ്യയെ തള്ളിയിട്ടുവെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് സാക്ഷികളെ കിട്ടിയില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :