പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണിയുടെ ഭാഗമായി എഡിജിപി ജേക്കബ് തോമസിനെ വിജിലന്‍സില്‍ നിന്ന് മാറ്റി. അദ്ദേഹത്തെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വകുപ്പില്‍ ഡിജിപിയായി നിയമിച്ചു. ഉത്തരമേഖലാ എഡിജിപി എൻ ശങ്കർ റെഡ്ഡിയാണ് പുതിയ വിജിലൻസ് എഡിജിപി.
പൊലീസ് ആസ്ഥാനത്ത് എഡിജി.പിയായിരുന്ന ലോകനാഥ് ബെഹ്റയെ ഡിജിപിയായി സ്ഥാനക്കയറ്റം നൽകി ജയിൽ മേധാവിയായി നിയമിച്ചു. അരുൺകുമാർ സിൻഹയാണ് പൊലീസ് ആസ്ഥാനത്തെ പുതിയ എഡിജിപി. എഡിജിപി അനിൽകാന്തിനെ പൊലീസ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ എംഡിയായും നിയമിച്ചു.