തട്ടിക്കൊണ്ടു പോയത് അരരാഷ്‌ട്രീയ സിനിമ നടിയെ; മമ്മൂട്ടിയടക്കമുള്ളവരെ പരിഹസിച്ച് അഡ്വ. ജയശങ്കര്‍

നടിയെ തട്ടിക്കൊണ്ടു പോയ സംഭവം; മമ്മൂട്ടിയടക്കമുള്ളവരെ പരിഹസിച്ച് അഡ്വ. ജയശങ്കര്‍

  Actress kidnapped news , Actress kidnapped , facebook post , Jayasankar , അഡ്വ. ജയശങ്കര്‍ , ഫേസ്‌ബുക്ക് , നടി , സ്‌ത്രീ , നടിയെ തട്ടി കൊണ്ടു പോയി
കൊച്ചി| jibin| Last Modified തിങ്കള്‍, 20 ഫെബ്രുവരി 2017 (18:15 IST)
കൊച്ചിയില്‍ പ്രമുഖ ചലച്ചിത്ര നടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ സിപിഎമ്മിനെയും സിനിമ താരങ്ങളായ മമ്മൂട്ടിയേയും ഇന്നസെന്റിനെയും പരിഹസിച്ച് അഡ്വ. ജയശങ്കര്‍ ഫേസ്‌ബുക്കില്‍. നടിയെ തട്ടിക്കൊണ്ടുപോയത് ഒറ്റപ്പെട്ട സംഭവമാണെന്ന സി പി എം സംസ്ഥാന സെക്രട്ടറിയുടെ നിലപാടിനെയും രൂക്ഷമായ ഭാഷയിലാണ് ജയശങ്കര്‍ വിമര്‍ശിച്ചത്.

അഡ്വ. ജയശങ്കറിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണ്ണരൂപം:-

പീഡനത്തിനിരയായ സഹോദരി പ്രതിരോധത്തിന്റെ പ്രതീകമാണ്. സ്ത്രീയെ കീഴ്പ്പെടുത്തുന്നത് പൗരുഷമല്ല. സ്ത്രീയെ സംരക്ഷിക്കുന്നവനാണ് പുരുഷൻ. മനുഷ്യരൂപം പൂണ്ട പിശാചുക്കളാണ് ഇത്തരം പ്രവൃത്തികൾ ചെയ്യുന്നത്. സഹോദരിയുടെ ദുഃഖത്തിൽ പങ്കുചേരുന്നു.

സഹോദരിയെ തട്ടിക്കൊണ്ടുപോയ വാർത്ത ഏറ്റവും സഭ്യമായി, മാതൃകാപരമായി റിപ്പോർട്ട് ചെയ്തത് ഞങ്ങളുടെ കൈരളി-പീപ്പിൾ ചാനലാണ്. അതുകണ്ട് മനോരമയിലെ അച്ചായന്മാർ പോലും നാണിച്ചുപോയി. കാരണം മനുഷ്യരൂപം പൂണ്ട മാലാഖാമാരാണ് ഈ ചാനലിൽ പ്രവർത്തിക്കുന്നത്. അവരെ സർവാത്മനാ അഭിനന്ദിക്കുന്നു.

സഹോദരിയെ തട്ടിക്കൊണ്ടുപോയത് 'ഒറ്റപ്പെട്ട' സംഭവമാണെന്ന കോടിയേരി സഖാവിന്റെ അഭിപ്രായത്തോട് യോജിക്കുന്നു. കാരണം അദ്ദേഹത്തിന്റെ സഹോദരിയെയല്ല തട്ടിക്കൊണ്ടുപോയത്. പാർട്ടിക്കാരിയെയുമല്ല. വെറുമൊരു അരാഷ്ട്രീയ സിനിമാനടിയാണ് പീഡനത്തിനിരയായത്. അതിങ്ങനെ ഊതിപെരുപ്പിക്കുന്നത് ശരിയല്ല.

വിവരം അറിഞ്ഞയുടനെ ദുഃഖം രേഖപ്പെടുത്തിയ 'അമ്മ' സംഘടന പ്രവർത്തകരെയും പ്രസിഡന്റ് ഇന്നസെന്റിനെയും അനുമോദിക്കുന്നു. ആൾ വളരെ ഇന്നസെന്റായതുകൊണ്ടാണ് പ്രതികരണം തണുത്തുപോയത്.

തട്ടിക്കൊണ്ടുപോകൽ സംഭവത്തിൽ ഗുണ്ടകൾ മാത്രമല്ല പ്രമുഖ നടന്മാരും ഉൾപ്പെട്ടിട്ടുണ്ട് എന്ന കിംവദന്തി സത്യമല്ല. അങ്ങനെ ഒരു നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻമാത്രം മനുഷ്യരൂപംപൂണ്ട പിശാചുക്കളല്ല മലയാളത്തിലെ സിനിമാനടന്മാർ.

സംഭവം അറിഞ്ഞയുടൻ പൾസർ സുനിയെ ഫോണിൽ വിളിച്ചു 'പോലീസ് അന്വേഷണം തുടങ്ങി ഉടൻ മുങ്ങിക്കോ' എന്ന് മുന്നറിയിപ്പ് നൽകിയത് ആന്റോ ജോസഫ് ആണെന്ന പച്ചകള്ളം കോട്ടയത്തൂന്നിറങ്ങുന്ന ഒരു പത്രം തട്ടിവിട്ടിട്ടുണ്ട്. (മനോരമയല്ല. അവർ അത്രവലിയ കള്ളം ഒരിക്കിലും എഴുതത്തില്ല)

ഇതുപോലെ വാർത്ത എഴുതുന്നവരെയും കിംവദന്തി പ്രചരിപ്പിക്കുന്നവരെയും ഫാൻസ്‌ അസോസിയേഷൻകാർ കൈകാര്യം ചെയ്യണം. ഇത് ഉഷാ ഉതുപ്പിന്റെ സംഗീതപരിപാടിയല്ല. ഒരു പ്രമുഖ സിനിമാനടിയെ, നമ്മുടെ ഒരു സഹോദരിയെ തട്ടിക്കൊണ്ടുപോയ കേസാണ്.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; ഈ ...

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം. വിവിധ ...

സ്റ്റാർലൈനർ ബഹിരാകാശ വാഹനത്തിൽ ഇനിയും ഞങ്ങൾ പറക്കും: സുനിത ...

സ്റ്റാർലൈനർ ബഹിരാകാശ വാഹനത്തിൽ ഇനിയും ഞങ്ങൾ പറക്കും: സുനിത വില്യംസ്, വിൽമോർ
ബഹിരാകാശനിലയത്തില്‍ തുടരേണ്ടി വന്ന സമയത്ത് അസ്ഥിക്കും മസിലുകള്‍ക്കും ...

ബഹിരാകാശത്തു നിന്ന് കാണുന്ന ഹിമാലയവും മുംബൈയും മനോഹരമെന്ന് ...

ബഹിരാകാശത്തു നിന്ന് കാണുന്ന ഹിമാലയവും മുംബൈയും മനോഹരമെന്ന് സുനിത വില്യംസ്; ഇന്ത്യ അകലെയുള്ള ഒരു വീടുപോലെ
ബഹിരാകാശത്തു നിന്ന് കാണുന്ന ഹിമാലയവും മുംബൈയും മനോഹരമെന്ന് സുനിത വില്യംസ്. ...

പാലായില്‍ ആറു വയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു

പാലായില്‍ ആറു വയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു
പാലായില്‍ ആറു വയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു. ഇടപ്പാടി അഞ്ചാനിക്കല്‍ സോണി ജോസഫിന്റെയും ...

എമ്പുരാനില്‍ വരുന്നത് വലിയ മാറ്റങ്ങള്‍; നന്ദി കാര്‍ഡില്‍ ...

എമ്പുരാനില്‍ വരുന്നത് വലിയ മാറ്റങ്ങള്‍; നന്ദി കാര്‍ഡില്‍ നിന്ന് സുരേഷ് ഗോപിയെ ഒഴിവാക്കി
എമ്പുരാനില്‍ വരുന്നത് വലിയ മാറ്റങ്ങള്‍. റീ എഡിറ്റിംഗില്‍ 24 വെട്ടുകളാണ് എമ്പുരാന് ...