കല്‍പ്പന ഇനി ഓർമയുടെ ചിരിയരങ്ങിൽ; ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം നടന്നു

കല്‍പ്പനയുടെ സംസ്‌കാരം , തൃപ്പൂണിത്തുറ , കലാരഞ്ജിനി , കല്‍പ്പന
തൃപ്പൂണിത്തുറ| jibin| Last Modified ചൊവ്വ, 26 ജനുവരി 2016 (18:13 IST)
അന്തരിച്ച കല്‍പ്പനയുടെ സംസ്‌കാരം പൂർണ ഔദ്യോഗിക ബഹുമതികളോടെ തൃപ്പൂണിത്തുറയിലെ ശ്മശാനത്തിൽ നടന്നു. സഹോദരി കലാരഞ്ജിനിയുടെ മകനാണ് ചിതയ്ക്ക് തീ കൊളുത്തിയത്. സഹോദരിയും ചലച്ചിത്ര താരവുമായ ഉര്‍വശിയും
സിനിമാ- സാംസ്കാരിക രംഗത്തെ നിരവധി പേരും സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തു.

ഉച്ചയോടെയാണ് ഹൈദരാബാദില്‍ നിന്നും വിമാന മാര്‍ഗം കല്‍പ്പനയുടെ മൃതദേഹം കൊച്ചിയിലെത്തിച്ചത്. വിമാനത്താവളത്തില്‍ നിന്നും മൃതദേഹം തൃപ്പൂണിത്തുറയിലെ ലായം കൂത്തമ്പലത്തില്‍ പൊതുദര്‍ശനത്തിനായി എത്തിച്ചു. ഇവിടെ നിന്ന് 3.30 ഓടെ കല്‍പ്പനയുടെ ഫ്ളാറ്റില്‍ മൃതദേഹം എത്തിച്ച ശേഷം വൈകിട്ട്അഞ്ചിനു തൃപ്പൂണിത്തുറയിലെ പൊതുശ്മസാനത്തില്‍ എത്തിക്കുകയായിരുന്നു.

സിനിമ മേഖലയിലെ നിരവധി പ്രമുഖര്‍ മൃതദേഹം ഏറ്റുവാങ്ങാന്‍ വിമാനത്താവളത്തിലും സംസ്‌കാര ചടങ്ങിലും എത്തിയിരുന്നു. നിര്‍മാതാവ് സുരേഷ് കുമാര്‍, എം.രഞ്ജിത്, ആന്റോ ജോസഫ്, സംവിധായകന്‍ രണ്‍ജി പണിക്കര്‍, നടന്മമാരായ മണിയന്‍പിള്ള രാജു, ഇടവേള ബാബു, മനോജ് കെ ജയന്‍, നടിമാരായ കെപിഎസി ലളിത, സീമ ജി നായര്‍, മേനക തുടങ്ങിയ പ്രമുഖരുടെ നിര വിമാനത്താവളത്തിലുണ്ടായിരുന്നു.

തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെ ഹൈദരാബാദിലെ ഹോട്ടല്‍ മുറിയിലാണ് കല്‍പ്പനയെ അബോധാവസ്ഥയില്‍ കണ്ടത്.
ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. രാവിലെ മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍, ആശുപത്രിയില്‍ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഹൃദയാഘാതമായിരുന്നു മരണകാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെ ആയിരുന്നു തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിനായി കല്പന ഹൈദരാബാദില്‍ എത്തിയത്. മുന്നൂറില്‍ അധികം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള കല്പന ബാലതാരമായാണ് സിനിമയില്‍ എത്തിയത്. മികച്ച സഹനടിക്കുള്ള ദേശീയപുരസ്കാരം ലഭിച്ചിട്ടുണ്ട്. ‘തനിച്ചല്ല ഞാന്‍’ എന്ന സിനിമയ്ക്ക് ആയിരുന്നു ദേശീയ പുരസ്കാരം നേടിയത്.

നടിമാരായ കലാരഞ്ജിനിയും ഉര്‍വ്വശിയും സഹോദരിമാരാണ്. പോക്കുവെയില്‍, സ്‌പിരിറ്റ്, മഞ്ഞ്, പഞ്ചവടിപ്പാലം, ചിന്നവീട്, സതി ലീലാവതി എന്നിവയാണ് പ്രമുഖ ചിത്രങ്ങള്‍. ചാര്‍ലി ആണ് റിലീസ് ആയ അവസാന ചിത്രം.

നാടകപ്രവര്‍ത്തകരായ വിപി നായരുടയും വിജയലക്ഷ്‌മിയുടെയും മകള്‍ ആയിരുന്നു കല്പന. സിനിമയോടെ ഒട്ടും താല്പര്യമില്ലാതെ സിനിമയില്‍ എത്തിയ കല്പന പിന്നീട് മലയാള സിനിമ ലോകത്തിന്റെ അവിഭാജ്യഘടമായി മാറുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

Supplyco fair: സപ്ലൈകോ വിഷു-ഈസ്റ്റര്‍ ഫെയര്‍ ഇന്ന് മുതല്‍, ...

Supplyco fair: സപ്ലൈകോ വിഷു-ഈസ്റ്റര്‍ ഫെയര്‍ ഇന്ന് മുതല്‍, ഓഫറുകളറിയാം
ഇന്ന് മുതല്‍ 19 വരെയാണ് വിഷു-ഈസ്റ്റര്‍ ഫെയര്‍ നടക്കുക.

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ തഹാവൂര്‍ റാണയെ ...

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറി അമേരിക്ക
റാണയെ ഇന്ത്യയ്ക്ക് കൈമാറിയെന്ന് യുഎസ് അറിയിച്ചു.

ഓഫറുകളുടെ പേരില്‍ സോഷ്യല്‍ മീഡിയ വഴി പരസ്യം ചെയ്യുന്ന പുതിയ ...

ഓഫറുകളുടെ പേരില്‍ സോഷ്യല്‍ മീഡിയ വഴി പരസ്യം ചെയ്യുന്ന പുതിയ തട്ടിപ്പ്; പോലീസിന്റെ മുന്നറിയിപ്പ്
കുറഞ്ഞ വിലയ്ക്ക് ബ്രാന്‍ഡഡ് ആയ ഇലക്ട്രോണിക്സ്, മറ്റു ഉത്പന്നങ്ങള്‍ എന്നിവ നല്‍കുന്നു ...

ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി സൗഹൃദ ചരക്കു കപ്പല്‍ ...

ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി സൗഹൃദ ചരക്കു കപ്പല്‍ എംഎസ്‌സി തുര്‍ക്കി വിഴിഞ്ഞത്തെത്തി
കപ്പല്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ തുറമുഖത്ത് അടുപ്പിക്കുന്നത്.

അമേരിക്കയില്‍ സിബിപി വണ്‍ ആപ്പ് നയത്തിലൂടെ താമസിക്കുന്ന ...

അമേരിക്കയില്‍ സിബിപി വണ്‍ ആപ്പ് നയത്തിലൂടെ താമസിക്കുന്ന 9ലക്ഷം കുടിയേറ്റക്കാര്‍ക്ക് പണി; പെര്‍മിറ്റ് റദ്ദാക്കി
ബൈഡന്‍ ഭരണകൂടത്തിന്റെ ഈ ആപ്പ് നയം പ്രകാരം 2023 ജനുവരി മുതല്‍ 9 ലക്ഷത്തിലധികം ...