1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Actor Unni Mukundan News

നടന്‍ ഉണ്ണിമുകുന്ദന്റെ വീട്ടില്‍ റെയ്ഡ്

Actor Unni Mukundan
നടന്‍ ഉണ്ണിമുകുന്ദന്റെ വീട്ടില്‍ റെയ്ഡ്. എന്‍ഫോഴ്‌സ്‌മെന്റ് വകുപ്പിന്റേതാണ് റെയ്ഡ്. താരത്തിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ നിര്‍മാണത്തില്‍ തുടങ്ങിയ മേപ്പടിയാന്‍ എന്ന ചിത്രത്തിന്റെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. ഉണ്ണിമുകുന്ദന്റെ പാലക്കാട്ടെ ഒറ്റപ്പാലത്തുള്ള വീട്ടിലാണ് റെയ്ഡ് നടന്നത്. മോപ്പടിയാന്‍ ജനുവരി 14നാണ് റിലീസ് ചെയ്യാനിരിക്കുന്നത്. ഇതിനിടെയാണ് റെയ്ഡ്. ചിത്രത്തിന്റെ സംവിധാനം വിഷ്ണു മോഹന്‍ ആണ്. 
അടുത്ത ലേഖനം
സെൻസെക്‌സിൽ 673 പോയന്റ് നേട്ടം: നി‌ഫ്‌റ്റി 17,800 കടന്നു