‘അച്‌ഛാദിന്നി’നു വേണ്ടി ഫേസ്ബുക്കില്‍ ബല്‍റാം - സുരേന്ദ്രന്‍ പോരാട്ടം

കൊച്ചി| JOYS JOY| Last Modified വ്യാഴം, 16 ജൂലൈ 2015 (13:11 IST)
പ്രധാനമന്ത്രി വാഗ്‌ദാനം ചെയ്ത അഛാദിന്നിനു വേണ്ടി ഫേസ്‌ബുക്കില്‍ പൊരിഞ്ഞ പോരാട്ടം. യുവ എം എല്‍ എ വിടി ബല്‍റാം ഒരു ഭാഗത്ത് അഛാ ദിന്നിനെയും സംഘികളെയും പരിഹാസം കൊണ്ട് മൂടുമ്പോള്‍ കഴിഞ്ഞകാല വര്‍ഷങ്ങളില്‍ അമ്മയും മകനും അളിയനും കൂടി രാജ്യം കൊള്ളയടിച്ചപ്പോള്‍ എവിടെയായിരുന്നു തൃത്താലയിലെ പ്രധാനമന്ത്രിയുടെ നാവ് എന്നാണ് സുരേന്ദ്രന്‍ ചോദിക്കുന്നത്.
 
ഏതായാലും സംഭവം അണികള്‍ കൂടി ഏറ്റെടുത്തതോടെ ഫേസ്‌ബുക്കില്‍ ബല്‍റാം - സുരേന്ദ്രന്‍ പോര് വൈറല്‍ ആയിരിക്കുകയാണ്. 
 
" അതായത് ഇപ്പോഴുള്ള സംഘികളും സംഘിണികളും ഒക്കെ കല്ല്യാണം കഴിച്ച് ആര്‍ഷ ഫാരത സംസ്‌ക്കാര പ്രകാരമുള്ള മാതൃകാകുടുംബങ്ങളുണ്ടാക്കി അവര്‍ക്ക് പുതിയ സംഘിക്കുഞ്ഞുങ്ങള്‍ ഉണ്ടായി അവര്‍ക്ക് പ്രായപൂത്രി ആയാലും അച്ഛേ ദിന്‍ എന്നത് ഡംഭുമാമയുടേയും അമിട്ട് ഷാജിയുടേയും ഒരു ചുനാവി ജുംലയായിത്തന്നെ അവശേഷിക്കും എന്ന് സാരം.
 
പകച്ചു പോയി എന്റെ ബാല്യം, കൗമാരം, യൗവ്വനം, വാര്‍ദ്ധക്യം" - ഇങ്ങനെയൊരു പോസ്റ്റ് വി ടി ബല്‍റാം ഫേസ്‌ബുക്കില്‍ ഇട്ടതോടെയാണ് ബല്‍റാം - സുരേന്ദ്രന്‍ പോര് തുടങ്ങുന്നത്.
 
സ്ഥിരമായി ചപ്പാത്തി കഴിക്കാറില്ലെന്നും ചപ്പാത്തി അതിനാല്‍ ഹിന്ദി അറിയാന്‍ പാടില്ലെന്നും അതുകൊണ്ട് ഹിന്ദി നന്നായി അറിയാവുന്ന ആരെങ്കിലും അച്‌ഛാദിന്‍ എന്നു വരുമെന്ന് വ്യക്തമാക്കി തരണമെന്ന് ആവശ്യപ്പെട്ട് ആയിരുന്നു അടുത്ത പോസ്റ്റ്.
 
തുടര്‍ന്നായിരുന്നു സുരേന്ദ്രന്റ മറുപടി. സമസ്ത മേഖലയിലും ഇന്ത്യ ഒന്നാമതെത്താന്‍ പഞ്ചായത്ത് മുതല്‍ പാര്‍ലമെന്റ് വരെ അടുത്ത 25 വര്‍ഷം ബി ജെ പി ഭരിക്കണമെന്ന് സുരേന്ദ്രന്‍ വ്യക്തമാക്കി.
 
കൈരേഖ സുരുഷൂന് ഇപ്പോള്‍ കൈരേഖ യുദ്ധമൊന്നുമില്ലേ എന്ന് പരിഹസിച്ചു കൊണ്ട് ആയിരുന്നു ഇതിന് ബല്‍റാമിന്റെ മറുപടി. താന്‍ 500 വോട്ടിനല്ല 3197 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചതെന്നും മറുപടിയില്‍ ബല്‍റാം വ്യക്തമാക്കി.
 
തൃത്താലയിലെ പ്രധാനമന്ത്രിയോട് അതേ ഭാഷയില്‍ പ്രതികരിക്കാന്‍ എന്റെ സംസ്കാരം അനുവദിക്കുന്നില്ല എന്ന് വ്യക്തമാക്കിയായിരുന്നു സുരേന്ദ്രന്റെ അടുത്ത പോസ്റ്റ്. അമ്മയും മകനും അളിയനും കൂടി രാജ്യ കൊള്ളയടിക്കുമ്പോള്‍ ഈ നാലുമുഴം നാവൊന്നും കണ്ടില്ലല്ലോ എന്നും സുരേന്ദ്രന്‍ ചോദിച്ചു.
 
ഇതിനിടയില്‍ സംഘികള്‍ക്കായി പഞ്ചാബി ഹൌസിലെ ഒരു രംഗം ഡെഡിക്കേറ്റ് ചെയ്ത ബല്‍റാം തന്റെ ഫേസ്‌ബുക്കില്‍ അത് ഷെയര്‍ ചെയ്യുകയും ചെയ്തു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :