തെറ്റായ വ്യാഖ്യാനം: ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിക്കുന്നെന്ന് പന്തളം സുധാകരന്‍

തിരുവനന്തപുരം| JOYS JOY| Last Modified ബുധന്‍, 18 മാര്‍ച്ച് 2015 (11:06 IST)
ഫേസ്‌ബുക്കില്‍ താന്‍ പോസ്റ്റ് ചെയ്ത വാചകങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ട സ്ഥിതിക്ക് ഫേസ്‌ബുക്ക് പോസ്റ്റ് പിന്‍വലിക്കുന്നതായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെ പി സി സി വക്താവുമായ പന്തളം സുധാകരന്‍. ‘ആദരണീയനായ ധനമന്ത്രി മാണിക്ക് ഇനി വേണ്ടത് അല്പം വിശ്രമമാണെന്ന്’ തുടങ്ങുന്ന ഫേസ്‌ബുക്ക് സ്റ്റാറ്റസ് പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ സോഷ്യല്‍ മീഡിയയിലും മുഖ്യധാര മാധ്യമങ്ങളിലും ചര്‍ച്ചയായിരുന്നു.

നേരിട്ടല്ലാതെ തന്നെ മാണി രാജി വെയ്ക്കണമെന്ന ആവശ്യമാണ് പന്തളം സുധാകരന്‍ ഫേസ്‌ബുക്കിലൂടെ ആവശ്യപ്പെട്ടതെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ താന്‍ ഫേസ്‌ബുക്ക് പോസ്റ്റ് പിന്‍വലിക്കുകയാണെന്ന് വാര്‍ത്താചാനലിലൂടെ അദ്ദേഹം അറിയിച്ചു.

അതേസമയം, സ്റ്റാറ്റസ് പോസ്റ്റ് ചെയ്‌ത് ഒരു മണിക്കൂറിനുള്ളില്‍ 200നടുത്ത് ആളുകളായിരുന്നു പന്തളം സുധാകരന്റെ ഫേസ്‌ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യപ്പെട്ടത്. പോസ്റ്റിനു താഴെ ചര്‍ച്ചയും പുരോഗമിക്കുകയാണ്. ഇതിനിടെയാണ് പോസ്റ്റ് പിന്‍ വലിക്കാന്‍ പന്തളം സുധാകരന്‍ തീരുമാനിച്ചത്.

ഇത്രയും പ്രായമായ മാണി മാറിനില്‍ക്കണമെന്ന് മാത്രമാണ് ആവശ്യപ്പെട്ടത്. ഇത് തികച്ചും തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും വിവാദമായ സാഹചര്യത്തില്‍ പോസ്റ്റ് പിന്‍വലിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വിവാദമായ പോസ്റ്റ് ഇങ്ങനെ”

“ആദരണീയനായ ധനമന്ത്രി ശ്രീ. കെ എം മാണിക്ക് ഇനി വേണ്ടത് അല്പം വിശ്രമമാണ്. കഴിഞ്ഞ ആറുമാസമായി ആരോപണങ്ങളുടെയും രാഷ്‌ട്രീയമായ ആക്രമണങ്ങളുടെയും പത്മവ്യൂഹത്തിലായിരുന്നു മാണി സാര്‍. എന്നാല്‍ അതെല്ലാം ഭേദിച്ച് നിയമസഭയില്‍ പ്രതിപക്ഷം ഉയര്‍ത്തിയ എല്ലാ ചെറുത്തുനില്‍പ്പിനെയും അക്രമങ്ങളെയും അതിജീവിച്ച് ധീരമായി ബജറ്റ് അവതരിപ്പിച്ചിരിക്കുകയാണ് അദ്ദേഹം. അങ്ങനെ യു ഡി എഫിനു മുന്നില്‍ വിജയശ്രീലാളിതനായി നില്‍ക്കുകയാണ് ശ്രീ കെ എം മാണി. എന്നാല്‍ കേരളരാഷ്‌ട്രീയത്തിലെ വന്ദ്യവയോധികനാണ് അദ്ദേഹം. ശാരീരികമായും മാനസികമായും അദ്ദേഹം ഇക്കഴിഞ്ഞ നാളുകളില്‍ ഏറ്റ ആക്രമണത്തിനു കണക്കില്ല. ഉജ്വലമായ ഒരു തിരിച്ചുവരവിനുള്ള ഊര്‍ജം ആവാഹിക്കാനായി അദ്ദേഹത്തോട് കുറച്ചുനാളത്തേക്ക് വിശ്രമിക്കാന്‍ മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടി നിര്‍ദ്ദേശം നല്‍കണം. അതിനിടയില്‍ ആരോപണങ്ങളുടെ പാപക്കറ കഴുകിക്കളയാനും ധനമന്ത്രിക്കു തീര്‍ച്ചയായും സാധിക്കും. ചികിത്സയ്ക്കായും അദ്ദേഹത്തിന് ഈ അവസരം ഉപയോഗിക്കാവുന്നതാണ്. കേരളരാഷ്ട്രീയത്തിലെ സംഘര്‍ഷാന്തരീക്ഷത്തിനും ആ വിശ്രമം അയവു വരുത്തും. ധനമന്ത്രിയുടെ ചുമതല തല്‍ക്കാലം മുഖ്യമന്ത്രിക്കു തന്നെ വഹിക്കാവുന്നതേയുള്ളൂ. യു ഡി എഫ് ഇക്കാര്യത്തില്‍ കൂട്ടായ തീരുമാനം എടുക്കണം”. ഇങ്ങനെയാണ് പന്തളം സുധാകരന്റെ ഫേസ്‌ബുക്ക് പോസ്റ്റ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

വിദ്യാർഥികളുടെ സമ്മർദ്ദം കുറയ്ക്കാൻ സ്കൂളുകളിൽ സുംബാ ഡാൻസ് ...

വിദ്യാർഥികളുടെ സമ്മർദ്ദം കുറയ്ക്കാൻ സ്കൂളുകളിൽ സുംബാ ഡാൻസ് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി
ലഹരിക്കെതിരായ കര്‍മപദ്ധതി ആവിഷ്‌കരിക്കാന്‍ ബാല്യത്തിനും യുവത്വത്തിനും ഒപ്പം സര്‍ക്കാര്‍ ...

Empuraan: ആര്‍എസ്എസിലെ ഉയര്‍ന്ന നേതാക്കളുമായി മോഹന്‍ലാല്‍ ...

Empuraan: ആര്‍എസ്എസിലെ ഉയര്‍ന്ന നേതാക്കളുമായി മോഹന്‍ലാല്‍ ബന്ധപ്പെട്ടു; മാപ്പ് വന്നത് തൊട്ടുപിന്നാലെ, പൃഥ്വിരാജിനെ വിടാതെ സംഘപരിവാര്‍
നിര്‍മാതാക്കളില്‍ ഒരാളായ ഗോകുലം ഗോപാലനും വിവാദമായ ഭാഗങ്ങളില്‍ മാറ്റം വരുത്താനും ...

വിജയ് മുഖ്യമന്ത്രിയായി കാണാന്‍ തമിഴ്‌നാട്ടുകാര്‍ ...

വിജയ് മുഖ്യമന്ത്രിയായി കാണാന്‍ തമിഴ്‌നാട്ടുകാര്‍ ആഗ്രഹിക്കുന്നു; സി വോട്ടര്‍ സര്‍വേ ഫലം ഞെട്ടിക്കുന്നത്
മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുണയ്ക്കുന്നത് നിലവിലെ ...

എമ്പുരാന്‍ വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച് മോഹന്‍ലാല്‍; ...

എമ്പുരാന്‍ വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച് മോഹന്‍ലാല്‍; വിവാദ രംഗങ്ങള്‍ നീക്കും
എമ്പുരാന്‍ വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച് നടന്‍ മോഹന്‍ലാല്‍. ചിത്രത്തിലെ വിവാദ ...

ഇന്നും നാളെയും കഠിനമായ ചൂട്; ഇന്ന് 12 ജില്ലകളില്‍ യെല്ലോ ...

ഇന്നും നാളെയും കഠിനമായ ചൂട്; ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ഇന്നും നാളെയും കഠിനമായ ചൂടിന് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ...