ഗുണ്ടകള്‍ കിഴടങ്ങിയത് പൊലീസ് ഒത്താശയോടെ: സുരേന്ദ്രന്‍
തിരുവനന്തപുരം|
അയ്യാനാഥന്‍|
Last Modified വ്യാഴം, 10 സെപ്‌റ്റംബര്‍ 2009 (13:59 IST)
ഗുണ്ടാ തലവന്‍മാരായ ഓംപ്രകാശും പുത്തന്‍പാലം രാജേഷും തിരുനെല്‍വേലി കോടതിയില്‍ കീഴടങ്ങിയത് പൊലീസ് ഒത്താശയോടെയാണ് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രന്‍. പോള്‍ ജോര്‍ജ് വധക്കേസ് അട്ടിമറിക്കാന്‍ പോലീസ് ഗുണ്ടകളുമായി ഒത്തുകളിക്കുകയാണ്.
തിരുവനന്തപുരത്തു നിന്ന് തിരുനെല്‍വേലിയെത്താന്‍ നാലു മണിക്കൂര്‍ വേണമെന്നിരിക്കേ ഓംപ്രകാശും രാജേഷും കീഴടങ്ങി രണ്ട് മണിക്കൂറിനകം കേരള പൊലീസ് അവിടെയെത്തിയത് ഇതിന് തെളിവാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ആഭ്യന്തരമന്ത്രിക്കും കുടുംബത്തിനും ഗുണ്ടകളുമായി അടുത്ത ബന്ധമുണ്ട്. ഗുണ്ടകളെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ തടയുമെന്ന് പ്രഖ്യാപിച്ച് യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ കോടതി പരിസരത്ത് എത്തിയ തിനെ തുടര്‍ന്ന് വന്‍ സുരക്ഷാ സന്നാഹമാണ് പൊലീസ് ഒരുക്കിയിരുന്നത്.