ഗുരുദത്താകാന്‍ അമീര്‍

PTIPTI
ബോളിവുഡ് ഏറ്റവും അധികം ആരാധിക്കുന്ന ചലച്ചിത്രകാരനാണ് ഗുരുദത്ത്. ഗുരുദത്തിന് ഒരു ഗുരുദക്ഷിണ സമര്‍പ്പിക്കാന്‍ ഒരുങ്ങുകയാണ് സാക്ഷാല്‍ അമീര്‍ഖാന്‍. ഗുരുദത്തിനെ സ്ക്രീനില്‍ അവതരിപ്പിക്കാനാണ് അമീര്‍ ഒരുങ്ങുന്നത്.

ഗജിനിയിലെ ‘ഷോര്‍ട്ട് ടേം മെമ്മറി ലോസ്’ എന്ന രോഗമുള്ള കഥാപാത്രമായി തകര്‍പ്പന്‍ പ്രകടനം കാഴ്ച വച്ച അമീര്‍ നടത്തുന്ന മറ്റൊരു പരീക്ഷണമാണ് ഗുരുദത്ത്. തന്‍റെ ചിത്രങ്ങള്‍ക്ക് എന്തെങ്കിലും ഒരു പുതുമയുണ്ടാകണമെന്നും ഏറ്റവും ഭംഗിയായി അത് അവതരിപ്പിക്കണമെന്നും അമീറിന് നിര്‍ബന്ധമുണ്ട്. ബോളിവുഡിലെ ഈ പെര്‍ഫെക്ഷനിസ്റ്റിനെ മഹാവിജയങ്ങള്‍ തുടര്‍ച്ചയായി അനുഗ്രഹിക്കുന്നതിന് കാരണവും പരീക്ഷണങ്ങളോടുള്ള അടങ്ങാത്ത ഭ്രമമാണ്.

രംഗ് ദേ ബസന്തിക്ക് ശേഷം അമീര്‍ഖാനെ നായകനാക്കി രാകേഷ് ഓം‌പ്രകാശ് മെഹ്‌റ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗുരുദത്ത്. നസ്രീന്‍ മുന്നി കബീറാണ് ചിത്രത്തിന്‍റെ തിരക്കഥാകൃത്ത്. ഗുരുദത്തിനെക്കുറിച്ച് നസ്രീന്‍ എഴുതിയ ‘ഗുരുദത്ത്: എ ലൈഫ് ഇന്‍ സിനിമ’ എന്ന പുസ്തകത്തെ ആധാരമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.

രാജ്കുമാര്‍ ഹിറാനി സംവിധാനം ചെയ്യുന്ന ത്രീ ഇഡിയറ്റ്സ്, കിരണ്‍ റാവുവിന്‍റെ ഗോബി ഘട്‌സ്, നിര്‍മ്മാണ സംരംഭമായ ഡല്‍ഹി ബെല്ലി എന്നീ ചിത്രങ്ങള്‍ക്ക് ശേഷമായിരിക്കും അമീര്‍ഖാന്‍ ഗുരുദത്തായി അഭിനയിച്ചു തുടങ്ങുക.

WEBDUNIA| Last Modified ശനി, 4 ഏപ്രില്‍ 2009 (18:05 IST)
കാഗസ് കേ ഫൂല്‍ എന്ന സിനിമയില്‍ ഗുരുദത്ത് തന്‍റെ സ്വന്തം ജീവിതകഥയാണ് അഭ്രപാളിയിലെത്തിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് ...

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ
മലയാള സിനിമയിലെ അപൂർവ്വ സൗഹൃദമാണ് മോഹൻലാലും സത്യൻ അന്തിക്കാടും. ഇരുവരും ഒന്നിക്കുന്ന ...

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം ...

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ
സിനിമാജീവിതം അവസാനിപ്പിച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയിരിക്കുകയാണ് നടൻ വിജയ്. വിജയുടെ ...

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് ...

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ
മലയാള സിനിമയുടെ ബാഹുബലിയാണ് ലൂസിഫര്‍ എന്ന് പൃഥ്വിരാജ് പറയുമ്പോൾ ആദ്യം തള്ളാണെന്നാണ് ...

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു ...

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'
ലൂസിഫറിന്റെ മൂന്നാം ഭാഗത്തെ കുറിച്ച് മോഹന്‍ലാലും സൂചന നല്‍കിയിരുന്നു

ഫയലുകള്‍ നീങ്ങും അതിവേഗം; 'കെ സ്യൂട്ട്' ഡിജിറ്റല്‍ ...

ഫയലുകള്‍ നീങ്ങും അതിവേഗം; 'കെ സ്യൂട്ട്' ഡിജിറ്റല്‍ ഗവേര്‍ണന്‍സിന്റെ കേരള മോഡല്‍
കെ സ്യൂട്ട് പൊതു ജനങ്ങള്‍ക്കായുള്ള ഒരു പ്ലാറ്റ്‌ഫോം അല്ല. എന്നാല്‍ ഫലത്തില്‍ അതിന്റെ ...

ഭർത്താവുമായുള്ള പിണക്കം മാറ്റാൻ പൂജ വേണം, ജ്യോത്സ്യനെ ...

ഭർത്താവുമായുള്ള പിണക്കം മാറ്റാൻ പൂജ വേണം, ജ്യോത്സ്യനെ ഹണിട്രാപ്പിലാക്കി കുടുക്കി കവർച്ച, പിന്നാലെ അറസ്റ്റ്
മഞ്ചേരി സ്വദേശിനിയും ഗൂഡല്ലൂരില്‍ താമസക്കാരിയുമായ മൈമുന(44), കുറ്റിപ്പുറം പാറക്കാല്‍ എസ് ...

മലപ്പുറത്ത് വവ്വാലുകള്‍ കൂട്ടത്തോടെ ചത്തുവീണ സംഭവം: ...

മലപ്പുറത്ത് വവ്വാലുകള്‍ കൂട്ടത്തോടെ ചത്തുവീണ സംഭവം: സാംപിളുകള്‍ പരിശോധനയ്ക്കയച്ചു
സംഭവം ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസികളാണ് വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചത്

പകല്‍ 11 മുതല്‍ ഉച്ചയ്ക്കു മൂന്ന് വരെ ശരീരത്തില്‍ നേരിട്ട് ...

പകല്‍ 11 മുതല്‍ ഉച്ചയ്ക്കു മൂന്ന് വരെ ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കരുത്; ഉയര്‍ന്ന ചൂടിനെ നേരിടാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജ്ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ...

ആറ്റുകാല്‍ പൊങ്കാല: പൊങ്കാലയിടുന്ന സ്ഥാലത്താണോ നിങ്ങള്‍ ...

ആറ്റുകാല്‍ പൊങ്കാല: പൊങ്കാലയിടുന്ന സ്ഥാലത്താണോ നിങ്ങള്‍ ഉള്ളത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
പൊങ്കാലയിടുന്ന സ്ഥലങ്ങളില്‍ ചൂട് വളരെ കൂടുതലായതിനാല്‍ എല്ലാവരും വളരെ ശ്രദ്ധിക്കണമെന്ന് ...