ഓരോ ഇടപാടും ഓരോ സിം വഴി; സിനിമയെ ജീവിതമാക്കിയ പൾസർ സുനി

ഓരോ ഇടപാടിനും ഓരോ സിം, സിനിമ പോലെ ജീവിതം; പൊലീസ് ത്രിശങ്കുവിൽ

aparna shaji| Last Modified തിങ്കള്‍, 27 ഫെബ്രുവരി 2017 (09:36 IST)
കൊച്ചിയിൽ നടിയെ ആക്രമിച്ച സംഭവത്തിൽ പൊലീസിന് പുതിയ വിവരം ലഭിച്ചതായി വിവരം. സംഭവത്തിന് ശേഷം മുങ്ങിയ മുഖ്യപ്രതി സുനിൽകുമാർ കൊച്ചിയിൽനിന്നു പുതിയ മൊബൈൽ ഫോൺ വാങ്ങിയിരുന്നതായി വ്യക്തമായി.

ആലപ്പുഴയിലെ ഒളിയിടത്തുനിന്നു കോയമ്പത്തൂരിലേക്കുള്ള യാത്രയ്ക്കിടെ കളമശേരിയിലെ കടയിൽനിന്നാണു ഫോൺ വാങ്ങിയത്. ഇതു ശരിവയ്ക്കുന്ന കടയുടമയുടെ മൊഴി പൊലീസിനു ലഭിച്ചു. 2000 രൂപയിൽ താഴെ വിലവരുന്നതാണു ഫോൺ. പ്രത്യേകിച്ച് ഏതെങ്കിലും മോഡൽ തിരക്കിയല്ല വന്നതെന്നും ധൃതിയിൽ ഒരു ഫോൺ എടുത്ത് പണം നൽകി പോകുകയായിരുന്നുവെന്നുമാണു കടയുടമയുടെ മൊഴി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :