ടൊറന്റ് റിട്ടേര്‍ണ്‍സ്; ക്ലോണ്‍വേര്‍ഷനുമായി ടൊറന്റ് തിരിച്ചെത്തി

ടൊറന്റ് തിരിച്ചെത്തി

priyanka| Last Modified ബുധന്‍, 10 ഓഗസ്റ്റ് 2016 (10:04 IST)
സിനിമാസ്വാദകരെ കണ്ണീരിലാഴ്ത്തി പ്രവര്‍ത്തനം നിര്‍ത്തിയ ടൊറന്റ് ചെറിയൊരു ഇടവേളയ്ക്ക് ശേഷം പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചെത്തി. കഴിഞ്ഞ ദിവസമാണ് Torrentz.വെബ്‌സൈറ്റിന്റെ
ക്ലോണ്‍വേര്‍ഷനായ Torrentz2.eu എന്ന പേരില്‍ തിരിച്ചെത്തിയത്.

ടൊറന്റ് ലോകത്തെ ഏറ്റവും കരുത്തരായ മെറ്റാ-സേര്‍ച്ച് എന്‍ജിനാണ് എന്ന് വ്യക്തമാക്കിക്കൊണ്ട് തങ്ങളുടെ കരുത്ത് വിളിച്ച് പറഞ്ഞാണ് ടൊറന്റിന്റെ രണ്ടാം വരവ്. ഇക്കാര്യം ഹോം പേജില്‍ തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്. പഴയപോലെ തന്നെ സൗജന്യ സേവനത്തിനൊപ്പം മുന്‍പത്തെക്കാള്‍ വേഗതയും കൃത്യതയും ഇപ്പോഴത്തെതിനുണ്ട്. 124,175,891 പേജുകളില്‍ നിന്നുള്ള 59,642,496 ഫയലുകളാണ് Torrentz2.eu ഇന്‍ഡക്‌സ് ചെയ്യുന്നതെന്നും വ്യക്തമാക്കുന്നു.

കഴിഞ്ഞയാഴ്ചയാണ് 'will always love you. Farewell' എന്നൊരു സന്ദേശം കാണിച്ച് വെബ്‌സൈറ്റ് അടച്ചുപൂട്ടിയത്. ഇതിനും ഒരുമാസം മുമ്പെ ടൊറന്റ് സൈറ്റായ കിക്കാസും അടച്ചു പൂട്ടിയിരുന്നു. എന്താനാണ് സൈറ്റുകള്‍ പൂട്ടിയതെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :