ടോറന്റ് ഫയല്‍ ഡൗണ്‍ലോഡ് ചെയ്യാറുണ്ടോ ? സൂക്ഷിക്കൂ... മൂന്നു ലക്ഷം രൂപ പിഴ, മൂന്നു വർഷം ജയിൽ!

കേന്ദ്ര സര്‍ക്കാര്‍ ബ്ലോക്ക് ചെയ്ത സൈറ്റുകള്‍ വെറുതെ സന്ദര്‍ശിക്കുന്നത് നിങ്ങളുടെ ഭാവി പ്രതിസന്ധിയിലാക്കും.

torrent, central goverment, jail ടോറന്റ്, കേന്ദ്ര സര്‍ക്കാര്‍, ജയില്‍
സജിത്ത്| Last Updated: ചൊവ്വ, 19 നവം‌ബര്‍ 2019 (17:52 IST)
കേന്ദ്ര സര്‍ക്കാര്‍ ബ്ലോക്ക് ചെയ്ത സൈറ്റുകള്‍ വെറുതെ സന്ദര്‍ശിക്കുന്നത് നിങ്ങളുടെ ഭാവി പ്രതിസന്ധിയിലാക്കും. രാജ്യത്ത് വിലക്കപ്പെട്ട ഹോസ്റ്റില്‍ നിന്നുള്ള ടോറന്റ് ഫയല്‍ കാണുന്നതോ ഡൗണ്‍ലോഡ് ചെയ്യുന്നതോ, മാത്രമല്ല ഇമേജ് ബാം പോലെയുള്ള ഇമേജ് ഹോസ്റ്റിംഗ് സൈറ്റുകളില്‍ പകര്‍പ്പവകാശമുള്ള ചിത്രങ്ങള്‍ കാണുന്നതിനും ഈ നിയമം ബാധകമാണ്.

ഡിജിറ്റല്‍ ഡൊമൈനുകളില്‍ നടക്കുന്ന ചില ഇടപാടുകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടു വരുന്നതിന്റെ ഭാഗമായാണ് ബ്ലോക്ക് ചെയ്യപ്പെട്ട യുആര്‍എല്‍കൾ സന്ദര്‍ശിക്കുന്നത് മൂന്നു വര്‍ഷത്തെ ജയില്‍ ശിക്ഷയും മൂന്നു ലക്ഷം രൂപയുടെ പിഴയും ലഭിക്കാവുന്ന കുറ്റമായി മാറുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. നേരത്തെ ബ്ലോക്ക് ചെയ്ത സൈറ്റുകള്‍ സന്ദര്‍ശിക്കുമ്പോള്‍ ഈ യുആര്‍എല്‍ ബ്ലോക്ക് ചെയ്തിരിക്കുന്നുയെന്നായിരുന്നു കണ്ടിരുന്നത്.

എന്നാല്‍ അത്തരം സൈറ്റുകള്‍ ഇപ്പോള്‍ സന്ദര്‍ശിക്കുമ്പോള്‍ കാണുന്നതാവട്ടെ ഈ യുആര്‍എല്‍കളിലെ വിവരങ്ങള്‍ കാണുന്നതും, ഡൗണ്‍ലോഡ് ചെയ്യുന്നതും, പ്രദര്‍ശിപ്പിക്കുന്നതും, പകര്‍പ്പെടുക്കുന്നതും 1957 ലെ പകര്‍പ്പവകാശ നിയമത്തിലെ 63, 63-എ, 65, 65-എ വകുപ്പുകള്‍ പ്രകാരം 3-വര്‍ഷത്തെ ജയില്‍ ശിക്ഷയും 3-ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണെന്നാണ്.

അതേസമയം മുന്നറിയിപ്പ് സന്ദേശങ്ങളും ബ്ലോക്കുകളും കൂടുതല്‍ കാര്യക്ഷമതയോടെ നടപ്പിലാക്കുന്നുണ്ടെങ്കിലും ഇന്ത്യയിലെ ഇന്‍റര്‍നെറ്റ് ഉപയോക്താക്കളില്‍ എല്ലാവരേയും നിരോധിത യുആര്‍എല്‍ സന്ദര്‍ശിച്ചോ എന്നറിയാനായി നിരീക്ഷണത്തില്‍ നിര്‍ത്താന്‍ സാധിക്കില്ലയെന്നതാണ് വാസ്തവം. അതുകൊണ്ട് തന്നെ മാസ് ബ്ലോക്കിംഗ് ഓഫ് യുആര്‍എല്‍ എന്ന രീതിതന്നെ തുടരാനാണ് സാധ്യത. അല്ലാത്തപക്ഷം ഇന്ത്യയിലെ പകുതിയിലധികം ഇന്‍റര്‍നെറ്റ് ഉപയോക്താക്കളേയും ജയിലില്‍ അടയ്ക്കേണ്ട സ്ഥിതി വരും.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :