മതിയാവോളം ലോകകപ്പ് ആസ്വദിക്കാം, ജിയോ സ്പെഷ്യല്‍ ഓഫര്‍; 251 രൂപയ്ക്ക് 102 ജിബി!

Jio Cricket Season Special Data Pack, Data, Match, Reliance Jio, Jio, ജിയോ, റിലയന്‍സ്, ഡാറ്റ, ഡേറ്റ
ന്യൂഡല്‍ഹി| Last Modified വ്യാഴം, 6 ജൂണ്‍ 2019 (21:30 IST)
രാജ്യം മുഴുവന്‍ ഇപ്പോള്‍ ലോകകപ്പ് ക്രിക്കറ്റ് ലഹരിയിലാണ്. ലോകകപ്പ് സ്മാര്‍ട്ട് ഫോണിലൂടെ തടസങ്ങള്‍ കൂടാതെ ആസ്വദിക്കുന്നതിനായി പ്രത്യേക ക്രിക്കറ്റ് പ്ലാന്‍ കൊണ്ടുവന്നിരിക്കുകയാണ് റിലയന്‍സ് ജിയോ. ജിയോ ക്രിക്കറ്റ് സീസണ്‍ സ്പെഷ്യല്‍ പായ്ക്ക് എന്ന പുതിയ റീചാര്‍ജ് ഓപ്ഷനാണ് ജിയോ ഒരുക്കിയിരിക്കുന്നത്.

251രൂപക്ക് ദിവസേന 2 ജി ബി ഡേറ്റ ലഭിക്കുന്ന പ്ലാനാണ് ജിയോ ഉപയോക്താക്കള്‍ക്കായി കൊണ്ടുവന്നിരിക്കുന്നത്. 51 ദിവസത്തേക്ക് 102 ജി ബി ഡേറ്റയാണ് ഓഫറിലൂടെ ലഭ്യമാവുക. നിലവിലെ പ്ലാനിലും പുതിയ ക്രിക്കറ്റ് ഓഫര്‍ ആ‍ക്ടിവേറ്റ് ചെയ്യാന്‍ സാധിക്കും.

ഇതോടൊപ്പം തന്നെ ക്രിക്കറ്റ് ആരാധകര്‍ക്ക് ഗെയിം കളിക്കാനുള്ള സംവിധാനവുമുണ്ട്. തത്സമയഫലം പ്രവചിക്കാനും പോയിന്‍റ് നേടാനും ഉള്ള അവസരവും ഒരുക്കിയിരിക്കുന്നു. മൈജിയോ ആപ്പിലൂടെയാണ് ഗെയിം ആക്സസ് ചെയ്യാന്‍ കഴിയുക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :