ഫ്രഞ്ച്‌ പ്രസിഡന്റ്‌ ഫ്രാന്‍സ്വ ഒലോന്‍ദും വലേറി ട്രയര്‍വീലറും വേര്‍പിരിയുന്നു

പാരിസ്‌| WEBDUNIA|
PRO
ഫ്രഞ്ച്‌ പ്രസിഡന്റ്‌ ഫ്രാന്‍സ്വ ഒലോന്‍ദും വര്‍ഷങ്ങളായി ഒപ്പം ജീവിക്കുന്ന വലേറി ട്രയര്‍വീലറും വേര്‍പിരിയുന്നു. വിവാഹിതരായിട്ടില്ലെങ്കിലും 2012ല്‍ ഒലോന്ദ്‌ പ്രസിഡന്റായതിനെത്തുടര്‍ന്നു പ്രഥമവനിത എന്ന പദവിയോടെ എലിസി കൊട്ടാരത്തില്‍ കഴിഞ്ഞുവരികയായിരുന്നു.

ഒലോന്‍ദിനു കാമുകിയായ നടി ജൂലി ഗയെതുമായുള്ള രഹസ്യബന്ധം അറിഞ്ഞതിന്റെ ആഘാതത്തില്‍ വലേറി ഒരാഴ്ച ആശുപത്രിയിലായിരുന്നു. സോഷ്യലിസ്റ്റ്‌ പാര്‍ട്ടിയുടെ പ്രമുഖ വനിതാ നേതാവായിരുന്ന സെഗോളിന്‍ റോയലുമായിട്ടായിരുന്നു ഒലോന്‍ദിന്റെ ആദ്യബന്ധം.

ആ ബന്ധത്തില്‍ നാലു കുട്ടികളുണ്ട്‌. പത്രപ്രവര്‍ത്തകയായിരുന്ന വലേറി ട്രയര്‍വീലറുമായി ഒലോന്ദ്‌ പ്രണയത്തിലായതോടെയാണു സെഗോളിന്‍ റോയല്‍ ബന്ധം പിരിഞ്ഞത്‌. ജീവകാരുണ്യ പ്രവര്‍ത്തനത്തിനു പണം സമാഹരിക്കാന്‍ വലേറി ഇന്ന്‌ ഇന്ത്യയിലെത്തുന്നുണ്ട്‌.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :