പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശമോതി ലോകം ഇന്ന് ഭൌമ മണിക്കൂര്‍ ആചരിക്കും

ആഗോളതാപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും പാശ്ചാത്തലത്തില്‍ ഇതില്‍ നിന്നും ഭൂമിയെ പ്രതിരോധിക്കാന്‍ ഇന്ന് ലോകമെമ്പാടും ഭൗമ മണിക്കൂര്‍ ആചരിക്കും. ഇന്ന് രാത്രി 8.30 മുതല്‍ 9.30 വരെ ഒരു മണിക്കൂര്‍

ആഗോളതാപനം, ഭൂമി, പരിസ്ഥിതി, ഭൗമ മണിക്കൂര്‍ Earth, Envirnment, candle, bussiness
rahul balan| Last Updated: ശനി, 19 മാര്‍ച്ച് 2016 (12:09 IST)
ആഗോളതാപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും പാശ്ചാത്തലത്തില്‍ ഇതില്‍ നിന്നും ഭൂമിയെ പ്രതിരോധിക്കാന്‍ ഇന്ന് ലോകമെമ്പാടും ഭൗമ മണിക്കൂര്‍ ആചരിക്കും. ഇന്ന് രാത്രി 8.30 മുതല്‍ 9.30 വരെ ഒരു മണിക്കൂര്‍ സമയം ലൈറ്റുകള്‍ അണച്ചാണ് ഭൗമ മണിക്കൂര്‍ ആചരിക്കുന്നത്. പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശം യുവജനങ്ങളില്‍ എത്തിക്കാനാണ് ഭൗമമണിക്കൂര്‍ ആചരിക്കുന്നത്.

മെഴുകുതിരികള്‍ കൊളുത്തുകയും എണ്ണവിളക്കുകള്‍ തെളിക്കുകയും ചെയ്ത് ആഘോഷത്തില്‍ പങ്കെടുക്കാനാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ ആഹ്വാനം.

വ്യക്തികളും സ്ഥാപനങ്ങളും, ബിസിനസ് സമുച്ചയങ്ങളും മാളുകളും തിയേറ്ററുകളുമെല്ലാം ഒരു മണിക്കൂര്‍ ലൈറ്റുകള്‍ അണച്ച് ഭൗമ മണിക്കൂറില്‍ പങ്കെടുക്കും. ലോകത്തിലെ ഏഴായിരം നഗരങ്ങള്‍ ഭൗമ മണിക്കൂര്‍ ആചരിക്കുമ്പോള്‍ ഇന്ത്യയിലെ 150 നഗരങ്ങളും അതില്‍ പങ്കെടുക്കും. പരിപാടിയുടെ ഭാഗമായി ഇന്ത്യയിലും വിപുലമായ ഒരുക്കങ്ങളാണ് വിവിധ നഗരങ്ങളില്‍ നടക്കുന്നത്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :