ഒളിഞ്ഞു നോട്ടക്കാരെ ഇനി ഭയക്കേണ്ട; വരുന്നൂ... നിങ്ങളുടെ ഫോണിലെ വിവരങ്ങള്‍ നിങ്ങള്‍ക്ക് മാത്രം കാണാന്‍ കഴിയുന്ന ‘ഗോസ്റ്റ് ഫോണ്‍’ സാങ്കേതിക വിദ്യ

തുര്‍ക്കിക്കാരനായ സെലാല്‍ ഗോഗര്‍ ആണ് പ്രത്യേക ഗ്ലാസ്‌നിര്‍മ്മിത വസ്തു കൊണ്ട് നമ്മുടെ കണ്ണുകള്‍ക്ക് മാത്രം ദൃശ്യമാകുന്ന വിധത്തില്‍ ഐഫോണിലെ വിവരങ്ങള്‍ മറച്ച് വെയ്ക്കാവുന്ന പുതിയ സാങ്കേതിക വിദ്യ ആവിഷ്കരിച്ചത്.

ഐഫോണ്‍, ഗോസ്റ്റ് ഫോണ്, സി കോഗെര്‍ ഐ i phone, ghost phone, C Coger I
സജിത്ത്| Last Modified വെള്ളി, 24 ജൂണ്‍ 2016 (12:35 IST)
പൊതുനിരത്തില്‍ വെച്ച് നിങ്ങളുടെ ഫോണിലേക്ക് വരുന്ന മെസേജ് വായിക്കുമ്പോള്‍ എത്രയെത്ര കണ്ണുകളാണ് അതിലേക്ക് എത്തിനോക്കാറുള്ളത്. എന്നാല്‍ ഈ മെസേജുകള്‍ നിങ്ങള്‍ക്ക് മാത്രം കാണാനാകുന്ന വിധത്തിലുള്ള സാങ്കേതിക വിദ്യ തയ്യാറായിരിക്കുന്നു. തുര്‍ക്കിക്കാരനായ സെലാല്‍ ഗോഗര്‍ ആണ് പ്രത്യേക ഗ്ലാസ്‌നിര്‍മ്മിത വസ്തു കൊണ്ട് നമ്മുടെ കണ്ണുകള്‍ക്ക് മാത്രം ദൃശ്യമാകുന്ന വിധത്തില്‍ ഐഫോണിലെ വിവരങ്ങള്‍ മറച്ച് വെയ്ക്കാവുന്ന പുതിയ സാങ്കേതിക വിദ്യ ആവിഷ്കരിച്ചത്.

ഇസ്താംബുളിലെ പൊതുഗതാഗതസംവിധാനത്തില്‍ യാത്ര ചെയ്തപ്പോള്‍ തന്റെ ഫോണിലേക്ക് പലരും എത്തിനോക്കുന്നതായി കണ്ടു. അതിനാലാണ് ഇത്തരമൊരു പുതിയ കണ്ടുപിടുത്തത്തിനൊരുങ്ങിയത്. തന്റെ ഫോണിന്റെ സ്‌ക്രീന്‍ മറ്റുള്ള ആളുകളില്‍ നിന്നും മറച്ച് വെയ്ക്കാനുള്ള ഉപകരണവും അദ്ദേഹം കണ്ടെത്തിയിട്ടുണ്ട്. നാല് മാസമായിരുന്നു ‘ഗോസ്റ്റ് ഫോണ്‍’ കണ്ടുപിടുത്തത്തിനായി അദ്ദേഹം ചിലവഴിച്ചത്. ‘സി കോഗെര്‍ ഐ’ എന്നാണ് തന്റെ പുതിയ കണ്ടുപിടുത്തത്തിനായി സെലാല്‍ പേരിടുന്നത്.

ഈ സാങ്കേതിക വിദ്യയില്‍ ഒരു ചിപ്പ് ഉപയോഗിച്ച് മോഡിഫൈ ചെയ്ത് ഫോണിന്റെ സ്‌ക്രീന്‍ വെള്ള നിറത്തില്‍ കാണുന്ന വിധത്തിലാക്കാന്‍ സാധിക്കും. അതിനുശേഷം രണ്ടാമത്തെ ചിപ്പ് ഉപയോഗിച്ച് ഒരു ഗ്ലാസും ക്രിയേറ്റ് ചെയ്യും. ഇത് എല്ലായ്പ്പോഴും ഫോണുമായി കണക്റ്റഡ് ആയിരിക്കും. ഈ ഗ്ലാസ് ധരിച്ചു കഴിഞ്ഞാല്‍ മാത്രമേ വെള്ള പ്രതലമായിരിക്കുന്ന ഫോണിലെ വിവരങ്ങള്‍ നമുക്ക് കാണാന്‍ സാധിക്കൂ.

അതേസമയം ഇത് എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന കാര്യം പുറത്തു വിട്ടിട്ടില്ല. ഈ സാങ്കേതിക വിദ്യ ആളുകള്‍ അംഗീകരിക്കുകയാണെങ്കില്‍ കൂടുതല്‍ പ്രൊഡക്ടുകള്‍ നിര്‍മ്മിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് സെലാല്‍ വ്യക്തമാക്കി. ഒരാളുടെ ഫോണ്‍ എന്നത് തികച്ചും ആ വ്യക്തിയുടെ മാത്രം സ്വകാര്യവസ്തുവാണെന്നും അതിലേക്ക് മറ്റാരും എത്തിനോക്കരുതെന്ന തോന്നലാണ് തന്നെ ഇത്തരമൊരു കണ്ടുപിടുത്തത്തിന് പ്രേരിപ്പിച്ചതെന്നും സെലാന്‍ അറിയിച്ചു.

വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ ...

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്
സിനിമ തിയേറ്ററിൽ നിന്നും 100 കോടിയിൽ അധികം കളക്ട് ചെയ്തിരുന്നു.

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും ...

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?
ഷാരൂഖ് ഖാനൊപ്പം ഒന്നിച്ച ‘ജവാന്‍’ സൂപ്പര്‍ ഹിറ്റ് ആയതോടെ ബോളിവുഡിലും ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ
രണ്ടാം വരവിലും തന്റെ സ്ഥാനം കൈവിടാത്ത നടിയാണ് മഞ്ജു വാര്യർ. ഇപ്പോൾ ഡെന്നിസ് ജോസഫ് ...

ട്രെയിന്‍ വരുമ്പോള്‍ റെയില്‍വേ ട്രാക്കില്‍ അടിച്ചു ഫിറ്റായി ...

ട്രെയിന്‍ വരുമ്പോള്‍ റെയില്‍വേ ട്രാക്കില്‍ അടിച്ചു ഫിറ്റായി രണ്ടുപേര്‍ കെട്ടിപ്പിടിച്ച് കിടക്കുന്നു; ട്രെയിന്‍ നില്‍ക്കുമ്പോള്‍ എഞ്ചിന്റെ അടിയില്‍, അപൂര്‍വമായ രക്ഷപ്പെടല്‍
റെയില്‍വേ ട്രാക്കില്‍ അടിച്ചു ഫിറ്റായി കിടന്ന രണ്ടുപേര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി. ...

ആശാവര്‍ക്കര്‍മാരുടെ സമരത്തിന് പിന്നാലെ സെക്രട്ടറിയേറ്റിന് ...

ആശാവര്‍ക്കര്‍മാരുടെ സമരത്തിന് പിന്നാലെ സെക്രട്ടറിയേറ്റിന് മുന്നില്‍ അവകാശ സമരവുമായി അങ്കണവാടി ജീവനക്കാരും
ആശാവര്‍ക്കര്‍മാരുടെ സമരത്തിന് പിന്നാലെ സെക്രട്ടറിയേറ്റിന് മുന്നില്‍ അവകാശ സമരവുമായി ...

ഹൈക്കോര്‍ട്ട് റൂട്ടില്‍ കൊച്ചി മെട്രോ ഇലക്ട്രിക് ബസ് ...

ഹൈക്കോര്‍ട്ട് റൂട്ടില്‍ കൊച്ചി മെട്രോ ഇലക്ട്രിക് ബസ് സര്‍ക്കുലര്‍ സര്‍വീസ് നാളെ മുതല്‍
രാവിലെ 7.45 മുതല്‍ രാത്രി 8 മണി വരെ 10 മിനിറ്റ് ഇടവിട്ട് സര്‍വ്വീസ് ഉണ്ടാകും

Sunita Williams: അൺഡോക്കിങ് പൂർത്തിയായി, ഭൂമിയിലേക്കുള്ള ...

Sunita Williams: അൺഡോക്കിങ് പൂർത്തിയായി, ഭൂമിയിലേക്കുള്ള യാത്ര ആരംഭിച്ച് സുനിത
ഇന്ത്യന്‍ സമയം ചൊവ്വാഴ്ച രാവിലെ 10:35 ഓടെയാണ് സുനിതയുമായുള്ള പേടം ഭൂമിയിലേക്ക് യാത്ര ...

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ കേരളത്തില്‍ കാട്ടാനകള്‍ കൊന്നത് ...

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ കേരളത്തില്‍ കാട്ടാനകള്‍ കൊന്നത് 111 പേരെ; മരണങ്ങള്‍ കൂടുതലും പാലക്കാട്
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ കേരളത്തില്‍ കാട്ടാനകള്‍ കൊന്നത് 111 പേരെ. 2020 ജനുവരി മുതല്‍ ...