സന|
JOYS JOY|
Last Modified വ്യാഴം, 24 സെപ്‌റ്റംബര്‍ 2015 (12:23 IST)
യെമനില്‍ മുസ്ലിം പള്ളിയില്‍ ഉണ്ടായ സ്ഫോടനത്തില്‍ 29 മരണം. രണ്ട് ചാവേറുകള്‍ എത്തി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പന്ത്രണ്ടിലധികം പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.
സനായിലെ പൊലീസ് അക്കാദമിക്ക് സമീപമുള്ള ബലീലി പള്ളിയിലാണ് സ്‌ഫോടനം ഉണ്ടായത്. ഹൂതി ഷിയാ വിശ്വാസികളുടെ പള്ളിയാണിത്. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരാണ് സ്‌ഫോടനത്തിന് പിന്നിലെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍. അതേസമയം, സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
അതേസമയം, ബോംബ് ഭീഷണി നിലനില്‍ക്കുന്ന കുവൈറ്റിലെയും സൗദി അറേബ്യയിലെയും പള്ളികളുടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ബലിപ്പെരുന്നാളുമായി ബന്ധപ്പെട്ട് പ്രത്യേക പ്രാര്‍ഥനകള്‍ നടക്കുന്ന പള്ളികള്‍ ആക്രമിക്കുമെന്നാണ് ഐ എസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.