തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രമായി പാകിസ്ഥാനെ പ്രഖ്യാപിക്കാന്‍ യുഎസ് സെനറ്റ്‌

പാകിസ്ഥാനെ ഭീകര രാഷ്ട്രമായി പ്രഖ്യാപിച്ചുകൊണ്ടുള്ള നിയമനിര്‍മാണത്തിന് അമേരിക്ക ഒരുങ്ങുന്നു

washington, pakistan, us, india വാഷിങ്ടണ്, പാകിസ്ഥാന്‍, യുഎസ്, ഇന്ത്യ
വാഷിങ്ടണ്| സജിത്ത്| Last Modified ബുധന്‍, 21 സെപ്‌റ്റംബര്‍ 2016 (10:04 IST)
പാകിസ്ഥാനെ ഭീകര രാഷ്ട്രമായി പ്രഖ്യാപിച്ചുകൊണ്ടുള്ള നിയമനിര്‍മാണത്തിന് അമേരിക്ക ഒരുങ്ങുന്നു. ഇതുസംബന്ധിച്ച നിയമഭേദഗതി ബില്‍ യുഎസ് കോണ്‍ഗ്രസില്‍ അവതരിപ്പിച്ചതായാണ് വിവരം. അന്തര്‍ദേശീയ തലത്തില്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടികള്‍ പാകിസ്ഥാന്‍ സ്വീകരിക്കുന്നുണ്ടോ എന്നകാര്യം സംബന്ധിച്ചും 90 ദിവസത്തിനകം പ്രസിഡന്റ് റിപ്പോര്‍ട്ട് പുറത്തിറക്കും.

ബില്‍ സംബന്ധിച്ച് നാല് മാസങ്ങള്‍ക്കുള്ളില്‍ ഔദ്യോഗിക തീരുമാനം കൈക്കൊള്ളുമെന്നാണ് വിവരം. പാകിസ്ഥാന്‍ കാലങ്ങളായി അമേരിക്കയുടെ ശത്രുക്കള്‍ക്ക് പ്രോത്സാഹനങ്ങളും സഹായങ്ങളും നല്‍കിവരുന്നുണ്ട്. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടികള്‍ സ്വീകരിക്കുക മൂലം പാകിസ്ഥാന്‍ ഇതു സംബന്ധിച്ച മാനദണ്ഡങ്ങളെ എങ്ങനെ മറികടക്കുന്നു എന്നും ഈ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കും.

ഭീകരവാദവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പാകിസ്ഥാന്‍ ഏത് പക്ഷത്താണ് നില്‍ക്കുന്നത് എന്നത് സംബന്ധിച്ച് നിരവധി തെളിവുകളുണ്ട്. ഇക്കര്യങ്ങളെല്ലാം അമേരിക്കയുടെ മാത്രം വിഷയമല്ലെന്നും അമേരിക്കന്‍ കോണ്‍ഗ്രസ് അംഗവും ഭീകരവിരുദ്ധ ഉപസമിതി അധ്യക്ഷനുമായ ടെഡ് പോ ചൊവ്വാഴ്ച വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :