തായ്പേയ്|
സജിത്ത്|
Last Modified ചൊവ്വ, 19 ജൂലൈ 2016 (16:17 IST)
തായ്‌വാനില്‍ ടൂറിസ്റ്റ് ബസ് കത്തി ഇരുപത്തിയാറു മരണം. നമ്പര്‍ 2 നാഷണല്‍ ഫ്രീ ഹൈവേയില്‍ തോയ്വാന്‍ സിറ്റിക്ക് സമീപമാണ് അപകടമുണ്ടായത്. തായ്പേയില്‍ നിന്നും തോയ്വാന്‍ അന്തരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്.
ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് ദാരുണമായ സംഭവം നടന്നത്. ചൈനയിലെ ലിയോനിങ് പ്രവിശ്യയില്‍
നിന്നുള്ള സഞ്ചാരികളാണ് ബസിലുണ്ടായിരുന്നത്.
അമിത വേഗത്തെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട ബസ് റോഡിന്റെ കൈവരിയില്‍ ഇടിച്ച ശേഷമാണ് കത്തിയത്. മരിച്ചവരില്‍ പതിനാറ് സ്ത്രീകളും ബസ് ഡ്രൈവറും നാലു ഗൈഡുകളും ഉള്‍പ്പെടുന്നു.