ടോക്കിയോ|
Last Modified തിങ്കള്‍, 15 ഡിസംബര്‍ 2014 (11:16 IST)
ജപ്പാനില്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ ഭരണസഖ്യം വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു.ആബേയുടെ ലിബറല്‍ ഡമോക്രാറ്റിക് പാര്‍ട്ടിയും സഖ്യകക്ഷിയായ കൊമിറ്റോ പാര്‍ട്ടിയും 475 അംഗ സഭയില്‍ 325 സീറ്റുകള്‍ നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ
ഡമോക്രാറ്റിക് പാര്‍ട്ടിയ്ക്ക് 73 സീറ്റുകള്‍ മാത്രമാണ് നേടാനായത്.
ജപ്പാന്റെ സാമ്പത്തികരംഗം പുനരുജ്ജീവിപ്പിക്കുന്നതിനു സ്വീകരിച്ച പുതിയ നയപരിപാടികള്‍ക്ക് ജനസമ്മിതി തേടി നിശ്ചിത സമയത്തിന് രണ്ടു വര്‍ഷം മുന്‍പ് ആബെ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയായിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.