ദുബായ് ഭരണാധികാരിയുടെ മകന്‍ ശൈഖ് റാഷിദ് അന്തരിച്ചു; മൂന്നു ദിവസത്തെ ദുഃഖാചരണം

 ഷെയ്ഖ് റാഷിദ് ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് മരിച്ചു , ദുബായ് , യുഎഇ
ദുബായ്| jibin| Last Modified ശനി, 19 സെപ്‌റ്റംബര്‍ 2015 (14:31 IST)
വൈസ്പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മൂത്തമകന്‍ ഷെയ്ഖ് റാഷിദ് ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് (31) അന്തരിച്ചു. ഹൃദയാഘാതം മൂലം ഇന്നു രാവിലെയായിരുന്നു അന്ത്യം. നിര്യാണത്തില്‍ അനുശോചിച്ച് ദുബായില്‍ മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.

ദുബായ് റൂളേര്‍സ് കോര്‍ട്ടാണ് മരണവിവരം അറിയിച്ചത്. വലിയ കുതിരക്കമ്പക്കാരനായിരുന്ന ശൈഖ് റാഷിദ് സാബീല്‍ സ്റ്റാബിള്‍സിന്റെ ഉടമയായിരുന്നു. ശൈഖ് റാഷിദിന്റെ വിയോഗവാര്‍ത്തയെ തുടര്‍ന്ന് ദേശീയ പതാകകള്‍
പകുതി താഴ്ത്തിക്കെട്ടി. നാം അല്ലാഹുവിന്‍റെ അര്‍പ്പിതരാണ്, നാം അള്ളാഹുവിലേക്ക് മടങ്ങേണ്ടതുണ്ട് എന്ന് ദുബൈ റൂളേഴ്സ് കോര്‍ട്ട് പുറത്തിറക്കിയ അനുശോചന സന്ദേശത്തില്‍ പറയുന്നു. ശനിയാഴ്ച വൈകിട്ട് സബീല്‍ പള്ളിയിലെ പ്രാര്‍ഥനയ്ക്ക് ശേഷം ബര്‍ദുബായ് ഉംഹറാദ് ശ്മശാനത്തില്‍ കബറടക്കം നടക്കും.

ഷെയ്ഖ് റാഷിദ് ബിന്‍ മുഹമ്മദ് ബിന്‍ റാഷിദിന് നാലു സഹോദരിമാരുണ്ട്. 1981 നവംബര്‍ 12നായിരുന്നു ഷെയ്ഖ് റാഷിദിന്റെ ജനനം. യുഎഇ വാര്‍ത്താ ഏജന്‍സിയായ വാം ആണ് ഷെയ്ഖ് റാഷിദിന്റെ മരണവിവരം ഔദ്യോഗികമായി അറിയിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :