കിടക്കുന്ന സ്ഥലത്തെ ചൊല്ലി തർക്കം, ദുബായിൽ ഇന്ത്യക്കാരനെ സുഹൃത്ത് തല്ലിക്കൊന്നു

വെബ്‌ദുനിയ ലേഖകൻ| Last Modified വ്യാഴം, 7 നവം‌ബര്‍ 2019 (20:07 IST)
ദുബായ്: ഉറങ്ങുന്ന സ്ഥലത്തെ ചൊല്ലിയുണ്ടയ തർക്കത്തിൽ ഇന്ത്യക്കാരനായ സുഹൃത്തിനെ മറ്റൊരു ഇന്ത്യക്കാരൻ മർദ്ദിച്ച് കൊലപ്പെടുത്തി. യാർഡിൽ ഇവർ കിടക്കുന്ന സ്ഥലത്തെ ചൊല്ലിയുണ്ടായ തർക്കം പിന്നീട് കൊലപാതകത്തിലേക്ക് എത്തിച്ചേരുകയായിരുന്നു. സംഭവത്തിൽ പ്രതിയെ പൊലീസ് പിടികൂടി. കേസ് ദുബായ് പ്രാഥമിക കോടതിയുടെ പരിഗണനയിലാണ്.

ഓഗസ്റ്റ് 18ന് അൽ ഖുസ് വ്യവസായ മേഖലയ്ക്ക് സമീപത്തെ ഒരു മാളിന്റെ യാർഡിലാണ് സംഭവം ഉണ്ടായത്. പ്രതി യാർഡിൽ ഉറങ്ങുകയായിരുന്നു. പെട്ടന്ന് എഴുന്നേറ്റപ്പോൾ സമീപത്ത് മറ്റൊരാൾ കിടക്കുന്നത് കണ്ടു. കൊല്ലപ്പെട്ടയാളോട് തന്റെ സമീപത്ത് കിടക്കരുത് എന്ന് പ്രതി പല തവണ പറഞ്ഞിരുന്നു. ഇതോടെ മദ്യലഹരിയിലായിരുന്ന പ്രതി സുഹൃത്തിനെ മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.

സുഹൃത്ത് മരണപ്പെട്ടു എന്ന മനസിലായതോടെ പ്രതി അടുത്ത ദിവസം രാവിലെ സ്ഥലം വിടുകയും ചെയ്തു, എന്നാൽ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. കൊലപ്പെടുത്താൻ വേണ്ടി ആയിരുന്നില്ല മർദ്ദിച്ചത് എന്നായിരുന്നു പ്രതി പൊലീസിൽ മൊഴി നൽകിയിരിക്കുന്നത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :