സനാ|
jibin|
Last Modified വെള്ളി, 27 മാര്‍ച്ച് 2015 (11:08 IST)
ആഭ്യന്തര യുദ്ധം രൂക്ഷമായ യമനില്‍ സൌദി അറേബ്യയുടെ നേതൃത്വത്തില്‍ സൈനിക നടപടി കൂടുതല്‍ ശക്തമാക്കുന്നു. നൂറിലേറെ യുദ്ധവിമാനങ്ങളാണ് സൈനിക നടപടിയില്‍ പങ്കെടുക്കുന്നത്. സൈനിക നടപടിയില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും പരുക്കേല്‍ക്കുകയും ചെയ്തു. സനായിലെ വിമാനത്താവളങ്ങള്‍, പ്രസിഡന്റിന്റെ കൊട്ടാരം വ്യോമാക്രമണത്തില്‍ കേടു പാടുകള്‍ സംഭവിക്കുകയും ചെയ്തു.
ഖത്തര്‍, കുവൈത്ത്, ബഹ്റൈന്‍, യുഎഇ, ജോര്‍ദാന്‍, മൊറാക്കോ, സുഡാന്‍ എന്നീ രാജ്യങ്ങളാണ് സൌദി അറേബ്യയുടെ കീഴില്‍ യമനില്‍ ആക്രമണം നടത്തുന്നത്. കൂടാതെ പാകിസ്ഥാന്‍, ഈജിപ്ത്, ജോര്‍ദാന്‍, സുഡാന്‍ എന്നീ രാജ്യങ്ങള്‍ കരയുദ്ധത്തിനു തയാറായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. നൂറിലേറെ യുദ്ധവിമാനങ്ങളാണ് രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി വ്യോമാക്രമണങ്ങള്‍ നടത്തുന്നത്. രഹസ്യാന്വേഷണ, തന്ത്രപ്രധാന വിവരങ്ങളുമായി പിന്തുണയുമായി അമേരിക്ക രംഗത്ത് എത്തുകയും ചെയ്തു.
അതേസമയം എന്തുവിലകൊടുത്തും സൌദി അറേബ്യയുടെ നേതൃത്വത്തില്‍ നടത്തുന്ന സൈനിക നടപടികളെ ചെറുക്കുമെന്ന് ഹൂതി അനുയായികള്‍ പറഞ്ഞു. ചെങ്കടലിലെ നിര്‍ണായകമായ ബാബ് അല്‍ മന്‍ഡാബിന്റെ നിയന്ത്രണം കൈക്കലാക്കി സൌദിയെ പ്രതിരോധിക്കാന്‍ ഹൂത അനുയായികള്‍ സോഷ്യല്‍ മീഡിയകളിലൂടെ ആഹ്വാനം ചെയ്തിട്ടുണ്ട്. വ്യോമാക്രമണം ശക്തമായതിനെ തുടര്‍ന്ന് കടകളും സ്ഥാപനങ്ങളും സ്കൂളുകളുമെല്ലാം അടച്ചിട്ടിരിക്കുകയാണ്. പലതും ബോംബ് ആക്രമണങ്ങളില്‍ നശിക്കുകയും ചെയ്തു.
അതിനിടെ യെമന്‍ പ്രസിഡന്റ് അബ്ദ് റബ്ബ് മന്‍സൂര്‍ ഹാദി സൌദി അറേബ്യന്‍ തലസ്ഥാനമായ റിയാദിലെത്തിയതായി അധികൃതര്‍ അറിയിച്ചു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.