സോൾ|
jibin|
Last Modified വെള്ളി, 24 ഫെബ്രുവരി 2017 (14:10 IST)
സാംസംഗ് മേധാവി ലീ ജെയ് യോംഗിനൊപ്പം ജയിലിലുള്ളത് 20പേരെ കൊന്ന നരഭോജി. അഴിമതി ആരോപണവുമായി ബന്ധപ്പെട്ട കേസിലാണ് ലീയെ സൗത്ത് സോളിലുള്ള ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്നത്.
ജയിലില്‍ ലീക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അഭിഭാഷകനുമായി കൂടിക്കാഴ്‌ച നടത്താനുള്ള അനുവാദം മാത്രമാണ് നല്‍കിയിരിക്കുന്നത്. ഫോണ്‍, കമ്പ്യൂട്ടര്‍ എന്നീ ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ പറ്റില്ല. അതേസമയം, രാജ്യത്തെ നിയമപ്രകാരം കമ്പനികളുടെ മേധാവി സ്ഥാനം വഹിക്കുന്നവർ ജയിലില്‍ ആയാലും അതേ സ്ഥാനത്ത് തുടരാം.
ഇമ്പീച്ചുമെന്റ് നടപടിക്ക് വിധേയനായി ദക്ഷിണകൊറിയന്‍ പ്രസിഡന്റ് പാര്‍ക്ക് ഗ്യൂന്‍ഹൈയുടെ സുഹൃത്ത് ചോയി സൂണ്‍സിലിനു വന്‍തുക കൈക്കൂലി നല്‍കുകയും പകരം പാര്‍ക്കില്‍ നിന്ന് ആനുകൂല്യം കൈപ്പറ്റുകയും ചെയ്‌ത കേസിലാണ് ലീ അറസ്‌റ്റിലായത്.