റഷ്യ കൊവിഡ് വാക്‌സിനിട്ടിരിക്കുന്ന പേര് 'സ്പുടിനിക് വി'; അമേരിക്കയെ വിറപ്പിച്ച് ബഹിരാകാശത്തേക്ക് പറന്ന ആദ്യ പേടകത്തിന്റെ അതേ പേര്

ശ്രീനു എസ്| Last Updated: ബുധന്‍, 12 ഓഗസ്റ്റ് 2020 (11:09 IST)
തങ്ങള്‍ വികസിപ്പിച്ച വാക്‌സിന് സ്പുടിനിക് വി എന്നാണ് പേരിട്ടിരിക്കുന്നത്. പേര് കേള്‍ക്കുമ്പോള്‍ തന്നെ മറ്റൊരു പ്രതികാരത്തിന്റെ ഓര്‍മയാണ് എല്ലാവര്‍ക്കും ഉണ്ടാകുക. അമേരിക്കയുടെ മേല്‍ റഷ്യയുടെ വിജയമായിട്ടാണ് ഈ വാക്‌സിനെ വിലയിരുത്തുന്നത്. സാങ്കേതിക വിദ്യയുടെയും സമ്പത്തിന്റെയും കണക്കു പറഞ്ഞുള്ള ശീതയുദ്ധം നടക്കുന്ന സമയത്ത് ലോകം അമേരിക്കയില്‍ കേന്ദ്രീകരിച്ചു തുടങ്ങിയ സമയത്ത് അമേരിക്കയെ ഭയപ്പെടുത്തി റഷ്യ ബഹിരാകാശത്തേക്ക് ആദ്യ പേടകം അയച്ചു. സ്പുട്‌നിക് 1 എന്നായിരുന്നു അതിന്റെ പേര്. അതിന്റെ മധുര സ്മരണ പുതുക്കാനെന്ന തരത്തിലാണ് കൊവിഡ് വാക്‌സിന് ഇത്തരമൊരു പേര് റഷ്യ ഇട്ടത്.

എന്നാല്‍ ലോകാരോഗ്യ സംഘടനയുടെ അംഗീകാരം വാക്‌സിന് ലഭിച്ചിട്ടില്ല. വാക്‌സിന്‍ മികച്ച പ്രതിരോധ ശേഷി ഉണ്ടാക്കുന്നതും സുരക്ഷിതവുമാണെന്നാണ് റഷ്യന്‍ പ്രസിഡന്റെ വ്‌ളാദമീര്‍ പുടിന്‍ പറയുന്നത്. വാക്‌സിന്റെ ആദ്യ ഡോസ് തന്റെ മകള്‍ക്കുതന്നെ കൊടുത്ത് മാതൃകയാകുകയും ചെയ്തു പുടിന്‍. എന്നാല്‍ വാക്‌സിന്റെ ശേഷി കണ്ടറിയേണ്ടതുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :