വിമാനത്തിലെ ടോയ്‌ലറ്റില്‍ പീഡനശ്രമം; വിമാനം തിരിച്ചിറക്കി

ജപ്പാന്‍ എയര്‍ലൈന്‍സ് , പീഡനശ്രമം , യുഎസ് , മാനഭംഗം
ഹോണോലുലു| jibin| Last Modified ബുധന്‍, 15 ഒക്‌ടോബര്‍ 2014 (12:51 IST)
ജപ്പാന്‍ എയര്‍ലൈന്‍സിന്റെ ടോയ്‌ലറ്റില്‍ വെച്ച് യാത്രക്കാരിക്ക് നേരെ മാനഭംഗം ശ്രമം നടന്നതിനെ തുടര്‍ന്ന്
വിമാനം യുഎസിലെ ഹോണോലുലുവില്‍ തിരിച്ചിറക്കി. ഹവായ് സ്വദേശിയായ മിഷേല്‍ ടണൗയേ(29) യെ എഫ്ബിഐ അറസ്റ്റു ചെയുകയും ചെയ്തു.

ജപ്പാന്‍ എയര്‍ലൈന്‍സില്‍ കഴിഞ്ഞ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. യാത്ര തുടങ്ങി ഒന്നേമുക്കാല്‍ മണിക്കൂറിനു ശേഷം ടോയ്‌ലറ്റിലേക്ക് പോയ യുവതിക്ക് പിന്നാലെ മിഷേലും ടോയ്‌ലറ്റിലേക്ക് കയറി. അകത്തു കയറിയ ഇയാള്‍ യുവതിയെ കടന്നു പിടിക്കുകയായിരുന്നു. ഇരുവരും തമ്മില്‍ നടന്ന മല്‍പ്പിടുത്തത്തിനിടെ യുവതി ബഹളം വെച്ചെങ്കിലും വാതില്‍ അകത്തു നിന്ന് കുറ്റിയിട്ടിരുന്നതിനാലും വിമാനം യാത്ര തുടരുന്നതിനാലും ശബ്ദ്ദം വെളിയിലേക്ക് എത്തിയില്ല. തുടര്‍ന്ന് യുവതി എമര്‍ജന്‍സി ബട്ടണ്‍ അമര്‍ത്തിയതോടെ യാത്രക്കാരും വിമാനജോലിക്കാരുമെത്തി ചേരുകയും ടോയ്‌ലറ്റിന്റെ വാതിലിന്റെ സ്‌ക്രൂ ഊരി വാതില്‍ തുറക്കുകയും യുവതിയെ രക്ഷിക്കുകയുമായിരുന്നു. അതിനിടയില്‍ മിഷേലിന് പരിക്കേല്‍ക്കുകയും ചെയ്തു.

മിഷേലിന് വിഷാദരോഗത്തിന് ചികിത്സ നടത്തുന്നുണ്ടെന്ന് അമ്മ വ്യക്തമാക്കി. തുടര്‍ന്ന് രണ്ടുമണിക്കൂര്‍ യാത്രക്കു ശേഷം വിമാനം തിരിച്ചിറക്കാന്‍ പൈലറ്റ് തീരുമാനിക്കുകയായിരുന്നു. ഹവായില്‍ നാലുദിവസത്തെ ഒഴിവുദിനം ആസ്വദിച്ച ശേഷം അമ്മയോടൊപ്പം സ്വദേശത്തേക്ക് മടങ്ങുന്ന യുവതി. മിഷേലിനെ അറസ്റ്റ് ചെയ്ത് ജാമ്യം ലഭിക്കാത്ത വകുപ്പു ചുമത്തി ഫെഡറല്‍ ഡിറ്റന്‍ഷന്‍ സെന്ററില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ജീവപര്യന്തം വരെ കിട്ടാവുന്ന കുറ്റമാണ് മിഷേലിനു മേല്‍ ചുമത്തിയിരിക്കുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :