വെബ്ദുനിയ ലേഖകൻ|
Last Updated:
വ്യാഴം, 7 ജനുവരി 2021 (08:04 IST)
വാഷിങ്ടൺ: അമേരിക്കയെ തന്നെ ഞെട്ടിച്ച് സുരക്ഷാ വലയങ്ങൾ ഭേദിച്ച് യുഎസ് പാരലമെന്റിലേയ്ക്ക് അതിക്രമിച്ചുകയറി അയിരക്കണക്കിന് ട്രംപ് അനുകൂലികൾ. ജോ ബൈഡന്റെ വിജയം അംഗീകരിയ്ക്കാൻ അമേരിക്കൻ കോൺഗ്രസ്സിന്റെ ഇരു സഭകളും സമ്മേളിയ്ക്കുന്നതിനിടെയാണ് പുറത്ത് പ്രകടനവുമായി എത്തിയ ട്രംപ് അങ്കൂലികൾ പൊലീസുമായി ഏറ്റുമുട്ടി സുരക്ഷകൾ ഭേദിച്ച് സെനറ്റിലും സഭാഹാളിലും കടന്നത്. ഇതോടെ ഇരു സഭകളും അടിയന്തരമായി നിർത്തിവച്ചു.
യുഎസ് ചരിത്രത്തിൽ ഇതാദ്യമായാണ് സഭാ സമ്മേളനത്തിനിടെ ഇത്ര വലിയ സുരക്ഷാ വീഴ്ചയുണ്ടാകുന്നത്. കാപ്പിറ്റോൾ മന്ദിരത്തിനുള്ളിൽ ഒരു സ്ത്രീ വെടിയേറ്റ് മരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പരിക്കേറ്റ അഞ്ചുപേരെ ആശുപത്രിയിലേയ്ക്ക് മാറ്റിയുട്ടുണ്ട്. കാപിറ്റോൾ മന്ദിരത്തിന് സമീപത്തുനിന്നും സ്ഫോടന വസ്തുക്കൾ കണ്ടെടുത്തതായും റിപ്പോർട്ടുകളുണ്ട്. കലാപം സൃഷ്ടിയ്ക്കാനുള്ള ശ്രമം എന്നാണ് സംഭവത്തെ
ജോ ബൈഡൻ വിശേഷിപ്പിച്ചത്. പിൻവാങ്ങാൻ അനുകൂലികൾക്ക് നിർദേശം നൽകാൻ ബൈഡൻ ട്രംപിനോട് ആവശ്യപ്പെട്ടു. പ്രതിഷേധക്കാരോട് സമാധാനം പാലിയ്ക്കാനും മടങ്ങിപ്പോകാനും ട്രംപ് അഭ്യർത്ഥിച്ചു. എന്നാൽ ബൈഡന്റെ വിജയം അംഗീകരിയ്ക്കില്ലെന്നും ട്രംപ് ആവർത്തിച്ചു.