പാവങ്ങള്‍ അമേരിക്കക്കാര്‍!

ദാരിദ്രം, അമേരിക്ക, ഡോളര്‍
വാഷിംഗ്ടണ്‍| VISHNU.NL| Last Modified ബുധന്‍, 17 സെപ്‌റ്റംബര്‍ 2014 (11:30 IST)
കാര്യം ലോക സാമ്പത്തിക ശക്തിയൊക്കെയാണെങ്കിലും അതുവെറും പുറമ്പൂച്ചു മാത്രമാണെന്നാണ് അമേരിക്കയേക്കുറിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍. ലോകത്തുള്ള സകല ആളുകളുടെയും സംരക്ഷകരാണെന്ന് പരസ്യമായി പ്രസ്താവിക്കുമ്പോഴും സ്വന്തം നാട്ടുകാരുടെ പട്ടിണി മാറ്റാന്‍ അമേരിക്കയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.


ദിവസവും ജീവിതത്തിന്റെ രണ്ടറ്റവും തമ്മില്‍ കൂടിമുട്ടിക്കാന്‍ വേണടത്ര പണമില്ലാത്ത നിരവധി ആളുകളാണ് അമേരിക്കയിലുള്ളത്. ദൈനംദിന ചിലവിന് രണ്ടു ഡോളര്‍ പോലുമില്ലാതെ കഷ്ടപ്പെടുന്ന ഒരു കോടിയിലധികം ആള്‍ക്കാര്‍ അമേരിക്കയിലുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നുകഴിഞ്ഞിരിക്കുന്നു.

ബ്രൂക്കിങ്ങ്‌സ് ഇന്‍സ്റ്റിറ്റിയൂഷന്‍ എന്ന സന്നദ്ധ സംഘടന നടത്തിയ സര്‍വ്വേയിലാണ് കാര്യങ്ങള്‍ പുറത്തുവന്നത്. ഇത്തരക്കാരില്‍ ബഹുഭൂരിപക്ഷവും ജീവന്‍ നിലനിര്‍ത്തുന്നതു തന്നെ ചാരിറ്റി പ്രവര്‍ത്തകരും മറ്റും വല്ലപ്പോഴും നല്‍കുന്ന സൌജന്യ ഭക്ഷണം ഉപയോഗിച്ചാണെന്നാണ് കണക്കുള്‍ പറയുന്നത്.

എട്ട് ഡോളറില്‍ താഴെ മാത്രം പ്രതിദിന ചിലവുള്ളവരുടെ എണ്ണം രണ്ടു കോടിയാണ്. പതിനാറ് ഡോളറിന് താഴെയുള്ളവര്‍ 4.6 കോടിയും. കൊട്ടിഘോഷിച്ചു നടക്കുന്ന അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രത്തിന്റെ മറുവശമാണ് ഇപ്പറഞ്ഞിരിക്കുന്നത്.


കണക്കുകള പ്രകാരം അമേരിക്കയില്‍ മുന്നിലൊരാള്‍ ഇപ്പോള്‍ ദരിദ്രനാണ്!. അമേരിക്കന്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ ക്ഷേമപദ്ധതികളൊന്നും തന്നെ വേണ്ടത്ര താഴേത്തട്ടിലേക്ക് എത്തുന്നില്ല എന്നാണ് ഇത് സൂചിപ്പിക്കുന്നത്. യൂറോപ്പിലെ മുഴുവന്‍ ദരിദ്രരുടെ എണ്ണത്തേക്കാളും കൂടുതലാണ് അമേരിക്കയിലെ ദരിദ്രരുടെ എണ്ണം.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :