അമേരിക്ക ആക്രമണം ശക്തമാക്കി; ബാഗ്ദാദിലും വ്യോമാക്രമണം

  ഐഎസ്ഐഎസ് , അമേരിക്ക , യുഎസ് , ഇറാഖ്
ബഗ്ദാദ്| jibin| Last Updated: ബുധന്‍, 17 സെപ്‌റ്റംബര്‍ 2014 (14:12 IST)
ഐഎസ്ഐഎസിനെതിരെ ആക്രമണം വ്യാപിപ്പിച്ചു. ഇതിനകം ഐഎസ്ഐഎസിനെതിരെ 162 വ്യോമാക്രമണങ്ങളാണ് യുഎസ് സൈന്യം സംഘടിപ്പിച്ചത്. ആക്രമണത്തില്‍ ഐഎസ്ഐഎസിന്റെ നാലു വാഹനങ്ങളും സങ്കേതങ്ങളും തകര്‍ന്നു.

ഇറാഖിലും സിറിയന്‍ അതിര്‍ത്തിയിലും മാത്രമായി വ്യോമാക്രമണം പരിമിതപ്പെടുത്തിയിരുന്ന യുഎസ് സേന തലസ്ഥാനമായ ബഗ്ദാദിലേക്കും നടപടി വ്യാപിപ്പിച്ചിരിക്കുകയാണ്. നേരത്തെ വടക്കന്‍ ഇറാഖിലെ സിന്‍ജാര്‍ മലനിരകളിലും മൂസിലിലും കുര്‍ദിസ്താനിലെ ഇര്‍ബിലിലുമായിരുന്നു യുഎസ് സൈന്യം വ്യോമാക്രമണം നടത്തിയിരുന്നത്. ഇതിനു പുറമെ സിറിയയുമായി അതിര്‍ത്തി പങ്കിടുന്ന മേഖലകളിലും ഐഎസ് നേതൃത്വത്തെ ലക്ഷ്യമാക്കി വ്യോമാക്രമണം നടത്തി.

ഐഎസ്ഐഎസിനെതിരെ 40 ഓളം രാഷ്ട്രങ്ങളുടെ പിന്തുണ ഉറപ്പാക്കിയ അമേരിക്ക കൂടുതല്‍ നടപടികളുമായി മുന്നോട്ട് പോവുകയാണ്. ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഐഎസിനെതിരെ വ്യോമാക്രമണം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
ഐഎസ്ഐഎസിന്റ് സങ്കേതങ്ങളും വാഹനങ്ങളും ലക്ഷ്യമാക്കിയാണ് ഇപ്പോള്‍ ആക്രമണം നടക്കുന്നത്. കൂടുതല്‍ ആക്രമണങ്ങള്‍ ഇനിയും തുടരുമെന്ന് അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :